മൂന്നുവട്ടം സിനിമ നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു, പ്രധാന താരം മരിച്ചു, കൃത്രിമ മഴ പെയ്യിക്കേണ്ടി വന്നു..: ജൂഡ് ആന്തണി

‘2018’ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞ് ജൂഡ് ആന്തണി. ഒരുപാട് രാത്രികളില്‍ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തില്‍ നിന്നാണ് മിക്കവാറും ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കോവിഡ് പ്രതിസന്ധി ബാധിച്ചു, പ്രധാന താരം അന്തരിച്ചു എന്നൊക്കെയാണ് ജൂഡ് പറയുന്നത്.

120 ഓളം കഥാപാത്രങ്ങള്‍ ഈ സിനിമയിലുണ്ട്, അവരെല്ലാം നമുക്കറിയുന്ന അഭിനേതാക്കള്‍ തന്നെയാണ്. എല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചു നിന്നതു കൊണ്ടുമാത്രം സാധ്യമായ സിനിമയാണിത്. ഒരുപാട് രാത്രികളില്‍ കൃത്രിമമഴ പെയ്യിച്ച് വെള്ളത്തില്‍ നിന്നാണ് മിക്കവാറും ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

സിനിമയിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വി.പി ഖാലിദ് ഇക്ക ഷൂട്ടിംഗിനിടെ മരിച്ചു. അത് വലിയ വിഷമമായി. അതുപോലെ കോവിഡ് പ്രതിസന്ധി വന്നു. അങ്ങനെ പല പല തടസ്സങ്ങള്‍. മൂന്നുവട്ടം സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

അപ്പോഴും എന്റെയൊരു വാശിയായിരുന്നു ഈ സിനിമ പൂര്‍ത്തിയാക്കണമെന്നത്. മലയാളിക്ക് പുതുമയുള്ളൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും 2018 സമ്മാനിക്കുക. കേരളത്തിന് അഭിമാനിക്കാവുന്ന സിനിമയായി ഇത് മാറുമെന്ന് ഉറപ്പുണ്ട് എന്നാണ് ജൂഡ് ആന്തണി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മെയ് 5ന് ആണ് 2018 തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോ, കുഞ്ചാക്കോ ബോബന്‍, നരൈന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സണ്‍, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിലെത്തുന്നുണ്ട്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ