അന്നൊരു നൗഷാദ് ജീവന്‍ ത്യജിച്ചു, ഇന്നൊരു നൗഷാദ് വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു: ജോയി മാത്യു

കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുതുവസ്ത്രങ്ങള്‍ ദുരിത ബാധിതര്‍ക്കായ് നല്‍കി കേരള ജനതയുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദ്. മാലിപ്പുറം സ്വദേശി പി എം നൗഷാദിനെ പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് നടന്‍ ജോയി മാത്യു. മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് ബലിപെരുന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജോയി മാത്യു ആശംസിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്…

എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം

“2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരന്‍ മാലിപ്പുറം കാരന്‍ നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു.”

“നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥം. സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു.” ജോയി മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ