'മമ്മൂട്ടി പൈസ മേടിക്കാതെയാണ് അഭിനയിച്ചത്, ഇനി കുറച്ച് പൈസ കൊടുക്കണം'

മമ്മൂട്ടിയുടെ ചിത്രമായ അങ്കിളിന് റെക്കോര്‍ഡ് സാറ്റലൈറ്റ് റൈറ്റ് കിട്ടിയെന്ന വാര്‍ത്ത രാവിലെയാണ് പുറത്തുവന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടി പൈസ മേടിക്കാതെയാണ് അഭിനയിച്ചതെന്നും താന്‍ ചതിക്കില്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ജോയ് മാത്യു മനോരമയോട് പറഞ്ഞു.

“സിനിമയില്‍ മമ്മൂട്ടി പണം വാങ്ങാതെയാണ് അഭിനയിച്ചത് എന്നു പറയുന്നത് സത്യമാണ്. പണം ഇതുവരെ കൊടുത്തിട്ടില്ല. ഞാന്‍ ചതിക്കില്ല എന്നദ്ദേഹത്തിനറിയാം. പക്ഷെ ഇനി പൈസ കൊടുക്കണം. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. നല്ല സിനിമകളെ ഒരുപാട് സ്‌നേഹിക്കുന്നയാളാണദ്ദേഹം.” ജോയ് മാത്യു പറഞ്ഞു.

കൗമാരക്കാരിയായ പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളില്‍ പിതാവിന്റെ സുഹൃത്ത് സഹായിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ മിഡില്‍ ക്ലാസ് കുടുംബത്തിലെ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നമാണ് സിനിമയില്‍ കാണിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിത്. ഒപ്പം യാഥാര്‍ഥ്യവുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ഞാനും മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കാര്‍ത്തിക മുരളിയാണ് നായിക. ശരിക്കും നായികാ നായകന്‍ എന്നൊന്നും ഈ സിനിമയില്‍ പറയാന്‍ കഴിയില്ല. കേന്ദ്രകഥാപാത്രങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. സുരേഷ് കൃഷ്ണ, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് പകുതിയോടെ ചിത്രം റിലീസ് ചെയ്യും. ജോയ് മാത്യു പറഞ്ഞു.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി