ആരും വാതിലില്‍ മുട്ടിയിട്ടില്ല, സഹകരിക്കാനും പറഞ്ഞിട്ടില്ല.. മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞ പ്രമുഖ നടി ഇപ്പോഴും സിനിമയിലുണ്ട്: ജോമോള്‍

സിനിമയിലെ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് നടിയും ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ ജോമോള്‍. ഇതുവരെ ആരും വാതിലില്‍ മുട്ടുകയോ അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് ജോമോള്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കവെയാണ് ജോമോള്‍ സംസാരിച്ചത്.

”എന്നോട് ഇതുവരെയാരും മോശമായി സംസാരിച്ചിട്ടില്ല. ഞാന്‍ എത്രയോ കാലമായി സിനിമയില്‍ അഭിനയിക്കുന്നു. ഇന്നേ വരെ അത്തരം അനുഭവമുണ്ടായിട്ടില്ല. നിങ്ങള്‍ പറയുന്നത് പോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് എന്നോടാരും പറഞ്ഞിട്ടില്ല.”

”പ്രമുഖ നടിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റെയോ എഴുത്തുകാരന്റെയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതില്‍ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉള്ളവര്‍ പരാതിയുമായി വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കും.”

”മലയാള സിനിമാ മേഖലയെ കുറിച്ചുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ല” എന്നാണ് ജോമോള്‍ പറയുന്നത്. അതേസമയം, ‘അമ്മ’ സംഘടന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു എന്നാണ് ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് പ്രതികരിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ