നല്ല സ്നേഹമുള്ള ദേവാംശമുള്ള മനുഷ്യസ്ത്രീയാണ് അവര്‍; കലാമാസ്റ്ററെ പ്രശംസിച്ച് ജോളി ജോസഫ്

ഭര്‍ത്താവിന്റെ വിയോഗം മൂലം ഒറ്റയ്ക്കായ മീനയ്ക്ക് പ്രയാസഘട്ടത്തില്‍ തണലായി നിന്ന കലാമാസ്റ്ററെ പ്രശംസിച്ച് നിര്‍മ്മാതാവ് ജോളി ജോസഫ്. കലാമാസ്റ്ററെ പരിചയപ്പെടാനും ഒരുപാട് കാര്യങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിഞ്ഞതും ജീവിതത്തിലെ പുണ്യമാണെന്ന് ജോളി പറയുന്നു.

ജോളി ജോസഫിന്റെ വാക്കുകള്‍:

ചെന്നൈയിലുള്ള സംവിധായകനെയും എഴുത്തുകാരനെയും കാണാന്‍ ചെങ്ങായിയും നടനുമായ കൈലാഷ് പോകുന്നുണ്ടെന്നറിഞ്ഞാണ് ചെന്നൈയിലെ റെയില്‍വേ ജനറല്‍ മാനേജരുടെ ഓഫിസില്‍ ഒരല്‍പം കാര്യമുണ്ടായിരുന്ന ഞാനും അവനോടൊപ്പം ചെന്നൈയിലേക്ക് 28 ാം തിയതി ഉച്ചകഴിഞ്ഞു കാറില്‍ പുറപ്പെട്ടത്. രാത്രിയായാല്‍ എട്ട് മാക്‌സിമം ഒന്‍പത് മണി കഴിഞ്ഞാല്‍ യാത്ര മതിയാക്കി ഏറ്റവും അടുത്തുള്ള ഹോട്ടലില്‍ തങ്ങി നന്നായി ഉറങ്ങി വെളുപ്പിനെ പോകുകയുള്ളൂ, അതെന്റെ അലിഖിത നിയമമാണ്. അങ്ങനെ സേലം ഹൈവേയിലെ ഒരു ചെറിയ ലോഡ്ജില്‍ ഞങ്ങള്‍ തങ്ങിയിട്ട് രാവിലെ ഓരോരോ കാപ്പിയുടെ / ദോശയുടെ ബലത്തില്‍ ഞാന്‍ ഡ്രൈവറായി യാത്ര തുടങ്ങി.

ഏകദേശം ഒന്‍പത് മണിക്ക് ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിഇടവേള ബാബുവിന്റെ നിര്‍ദേശങ്ങള്‍ കൈലാഷ് ഉള്‍പ്പടെയുള്ള ‘അമ്മ’യുടെ വര്‍ക്കിങ് കമ്മിറ്റി ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ തുടങ്ങിയത് മനസിലായി. ദക്ഷിണേന്ത്യന്‍ അഭിനേത്രി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചെന്നും അവരുടെ ചെന്നൈയിലെ വീട്ടില്‍ പോയി ‘അമ്മ’ക്കു വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്നും ചെന്നൈയിലുള്ള പലരെയും ബന്ധപെട്ടിട്ട് എല്ലാവരും തിരക്കാണെന്നും ആര്‍ക്കെങ്കിലും ഉച്ചക്ക് രണ്ടു മണിക്കുള്ളില്‍ അവരുടെ വീട്ടില്‍ എത്താനാകുമോ എന്നായിരുന്നു ചര്‍ച്ചയുടെ ഉള്ളടക്കം…ഒട്ടും തന്നെ ‘തിരക്കില്ലാതെ’ ചെന്നൈയിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന കൈലാഷ് ഗൂഗിള്‍ നോക്കിയപ്പോള്‍ ഉച്ചക്ക് ഒരു മണിക്കുള്ളില്‍ അവരുടെ വീട്ടിലെത്തുമെന്നറിഞ്ഞു ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വലിയ ഹൃദയമുള്ള ഇടവേള ബാബുവിന്റെ നേതൃപാടവം ഞാനപ്പോള്‍ നേരിട്ടനുഭവിച്ചതാണ്. ബാബുവിന്റെ നിര്‍ദ്ദേശാനുസരണം പ്രശസ്ത സിനിമ നൃത്ത സംവിധായക കലാ മാസ്റ്ററുമായി കൈലാഷ് ബന്ധപെട്ടപ്പോഴാണ് നടന്‍ ബാബുരാജ് അവരുമായി സംസാരിച്ചെന്നും ‘അമ്മ’യെ പ്രതിനിധീകരിച്ച് കൈലാഷ് ഉച്ചക്കുള്ളില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അറിഞ്ഞത്. സംവിധായകനും എഴുത്തുകാരനുമായി തീരുമാനിക്കപ്പെട്ട ഉച്ച ഊണ് ഒത്തുചേരല്‍ ഉപേക്ഷിച്ച് , നേരാവണ്ണം കാറോടിച്ചിരുന്ന എന്നെ നിഷ്‌കരുണം ഡ്രൈവര്‍ പണിയില്‍ നിന്നും മാറ്റി അവന്‍ വിട്ടു വണ്ടി നേരെ ചെന്നൈയിലെ സൈദാപെട്ടിലേക്ക്.

അതിനിടയില്‍ ഇടവേള ബാബു റീത്തില്‍ എഴുതാനുള്ളത് വാട്‌സാപ്പില്‍ തന്നു.. എന്റെ കന്നഡ സിനിമയുടെ സംവിധായകനും ചെന്നൈവാസിയുമായ കാമരാജിനെ തപ്പിയപ്പോള്‍ അദ്ദേഹം ബെംഗളൂരില്‍ .. മലയാള സിനിമകളുടെ ചെന്നൈ പിആര്‍ഒമാരായിരുന്ന അഗസ്റ്റിനെയും കാര്‍ത്തിക്കിനെയും ബന്ധപ്പെടാന്‍ നോക്കി നിര്‍ഭാഗ്യവശാല്‍ ആരെയും ഫോണില്‍ കിട്ടിയില്ല. ഉടനെ മനോരമ ടിവിയിലെ റോമി മാത്യു വഴി അവരുടെ ചെന്നൈ ലേഖകന്‍ സമീറിനെ കിട്ടി, ചെന്നൈയിലെ ഏതോ ഒരറ്റത്തുണ്ടായിരുന്ന സമീര്‍ ‘അമ്മ’യുടെ റീത്ത് ഏര്‍പ്പാടാക്കി ടാക്‌സി വിളിച്ച് വീട്ടിലെത്തി കൃത്യസമയത്തിനുള്ളില്‍.

ഒട്ടനവധി പൊലീസ് അധികാരികളും നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരും ആയിരക്കണക്കിന് ആരാധകരും നിറഞ്ഞിരുന്ന വീടിനരികില്‍ ഞങ്ങളുടെ കാറിടാനുള്ളൊരിടം കലാ മാസ്റ്റര്‍ ഏര്‍പ്പാടാക്കിയിരുന്നു.. അതിനിടയില്‍ ‘അമ്മ’ യിലെ പലരും കൈലാഷുമായി ഫോണില്‍ ബന്ധപെടുന്നതും കണ്ടു. കലാ മാസ്റ്ററുടെ മാനേജര്‍ റിയാസ് കൈലാഷിനെയും എന്നെയും സമീറിനെയും തണ്ടും തടിയുമുള്ള ഒരുപാട് സെക്യൂരിറ്റി ആളുകള്‍ക്കിടയിലൂടെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയപ്പോഴാണ് രജനികാന്ത് സാര്‍ മടങ്ങുന്നത് കണ്ടത്. വീടിന്റെ ഗേറ്റില്‍ നിന്നിരുന്ന കലാ മാസ്റ്ററെ കണ്ടയുടനെ പരിസരം മറന്നു അവരുടെ കാല്‍തൊട്ടു വന്ദിച്ച് ഗുരുത്വം കാണിച്ചു കൈലാഷ്…

അവര്‍ ഞങ്ങളെ സ്വീകരിച്ച് മീന മാഡത്തിനെ പരിചയപ്പെടുത്തി ..എന്റെ കയ്യിലുണ്ടായിരുന്ന റീത്ത് കൈലാഷ് വാങ്ങി ബഹുമാനപുരസ്സരം ‘അമ്മ’ ക്കു വേണ്ടി സമര്‍പ്പിച്ചു ..അതിനിടയില്‍ സമീര്‍ ഒരു പടമെടുത്തു… ഉടനെ സെക്യൂരിറ്റിക്കാര്‍ പറഞ്ഞു നോ മോര്‍ ഫോട്ടോസ് പ്‌ളീസ്…! മിക്കവാറും സമീര്‍ എടുത്ത ആ പടമായിരിക്കും പുറത്ത് നിന്നുള്ള ഒരാള്‍ വീടിനുള്ളില്‍ എടുക്കപ്പെട്ട , മനോരമയും മാതൃഭൂമിയും മറ്റു മലയാള മാധ്യമങ്ങളും പ്രസിദ്ധികരിച്ച ഏക ഫോട്ടോ…!

രജനികാന്ത് സാര്‍ ഉള്‍പ്പടെ അവിടെ വന്നുകൊണ്ടിരുന്ന എല്ലാ താരങ്ങളെയും സാഹിത്യ സാമൂഹ്യ രാഷ്ട്രീയക്കാരെയും വലിപ്പ ചെറുപ്പമില്ലാതെ സ്വീകരിച്ചതും ആനയിച്ചതും ആ വീടിന്റെ നെടും തൂണായി മാറിയ കലാമാസ്റ്റര്‍ തന്നെയാണ് …നല്ല തിരക്കിനിടയിലും, ദൂരെ നിന്ന് വണ്ടിയോടിച്ചു വന്ന ഞങ്ങളോട് അവിടെ കുറച്ചു സമയം അവിടെ സമാധാനമായി ഇരിക്കണമെന്നും എന്തെങ്കിലും കുടിക്കുകയോ കഴിക്കുകയോ ചെയ്യണമെന്നും അവര്‍ പറഞ്ഞിരുന്നു .. അതിനിടയിലും കലാ മാസ്റ്റര്‍ തന്നെ ആയിരുന്നു അടുത്ത കര്‍മങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നത്.

ഒരേ സമയം പലരുടെയും കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പലതും ചെയ്തുകൊണ്ടിരുന്ന കലാ മാസ്റ്റര്‍ എനിക്ക് വലിയ അദ്ഭുതമായി …! ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മീന മാഡത്തിന്റെ അടുക്കല്‍ കൊണ്ടുപോയീ യാത്ര പറയിപ്പിച്ച് , കൂടെ വീടിന്റെ ഗേറ്റ് വരെ വന്നു യാത്രയാക്കിയപ്പോള്‍ ഞങ്ങള്‍ കൈ കൂപ്പിയത് കലാമാസ്റ്ററോടുള്ള, അവരിലെ സ്ത്രീത്വത്തോടുള്ള , നേതൃ പാടവത്തോടുള്ള ബഹുമാനത്തോടെയാണ് എന്ന് പറയാന്‍ അഭിമാനമാണ് …!

കലാ മാസ്റ്റര്‍ , നിങ്ങള്‍ ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത സിനിമ നൃത്ത സംവിധായകയായ ബഹുമുഖ പ്രതിഭ മാത്രമല്ല, വളരെ നല്ല സ്‌നേഹമുള്ള ദേവാംശമുള്ള മനുഷ്യ സ്ത്രീയാണ് , ഇതിഹാസമാണ് … പരിചയപ്പെടാന്‍ കഴിഞ്ഞതും ഒരുപാട് കാര്യങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യം പുണ്യം നിയോഗം. ആദരവോടെ സ്‌നേഹാശംസകളോടെ ജോളി ജോസഫ്.

Latest Stories

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു