ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്...; വിമര്‍ശനവുമായി ജോളി ചിറയത്ത്

കേരളീയം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെ വിമര്‍ശിച്ച് നടി ജോളി ചിറയത്ത്. കേരളീയത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ത്രീ സാന്നിധ്യം പേരിന് മാത്രമായെന്ന വിമര്‍ശനത്തോടെ ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന ചിത്രം പങ്കുവച്ച് ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. സരയു അടക്കമുള്ള നടിമാരും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

കേരളീയത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അശ്ലീലമാണെന്നും ജോളി ചിറയത്ത് പ്രതികരിച്ചു. കാലം പുരോഗമിച്ചു. ജെന്‍ഡര്‍ ന്യൂട്രല്‍ ആയി. എന്നിട്ടും സ്ത്രീ പ്രാതിനിധ്യം പുറകോട്ട് പോകുന്നതായാണ് തനിക്ക് തോന്നുന്നത് എന്നാണ് ജോളി ചിറയത്ത് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.

സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമില്‍ പോലും ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്തത്ര അറ്റത്താണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോള്‍ നമുക്കിനി ആരെയാണ് വിമര്‍ശിക്കാനുള്ള അധികാരമുള്ളതെന്നും ജോളി ചോദിക്കുന്നു.

മന്ത്രിമാരായ ആര്‍. ബിന്ദുവും വീണ ജോര്‍ജും നടിയും നര്‍ത്തകിയുമായ ശോഭനയും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നുവെങ്കിലും പുരുഷ പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ജോളി ചിറയത്ത് പങ്കുവച്ച ചിത്രവും ക്യാപ്ഷനും വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വഴിയൊരുക്കിത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി