അന്ന് ബൈക്ക് സ്റ്റണ്ട് ചെയ്തപ്പോള്‍ ഒന്നിനും കൊള്ളാത്തവന്‍: ജോജു ജോര്‍ജ്

പഴയ ആര്‍.സി.100 ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ജോജു ജോര്‍ജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. “പീസ്” എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. കാര്‍ലോസ് എന്ന കഥാപാത്രമായുള്ള ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും വൈറലാവുകയാണ്.

ചെറുപ്പം മുതലേ ബൈക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താന്‍ എന്നാണ് ജോജു പറയുന്നത്. ചെറുപ്പത്തില്‍ മാളയില്‍ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവര്‍ എന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നത് എന്ന് താരം പറയുന്നു.

ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്. ചെറുപ്പത്തില്‍ ചെയ്തത് കൊണ്ടാണ് ഇപ്പോഴും ചെയ്യാനാകുന്നത്. ജീവിതം ആഘോഷമാകുന്ന പ്രായമുള്ള ഫ്രീക്കന്‍ എന്നാണ് കാര്‍ലോസ് എന്ന കഥാപാത്രത്തെ കുറിച്ച് ജോജു മനോരമയോട് പറയുന്നത്.

സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. സഫര്‍ സനല്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ