പൊറിഞ്ചു പലരും ഉപേക്ഷിച്ച വേഷം, ആ കഥാപാത്രം ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരും ഉണ്ട്: ജോജു ജോര്‍ജ്

നാല് വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജുവും നൈല ഉഷയും ചെമ്പന്‍ വിനോദം അണിനിരന്ന ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോജു അവതരിപ്പിച്ച് കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് സിനിമാ പ്രേമികള്‍. തനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ് പൊറിഞ്ചു എന്ന് ഈ കഥാപാത്രമെന്നും പല നടന്മാരും ഉപേക്ഷിച്ച വേഷമാണിതെന്നും ജോജു പറയുന്നു.

“ഈ പ്രൊജക്ട് കുറേ നാളായി ഓണ്‍ ആണ്. പൊറിഞ്ചു എന്ന കഥാപാത്രം പല നടന്‍മാരും ചെയ്യാനിരുന്നതാണ്. ജോസ് ആയിട്ട് ആദ്യം തന്നെ ചെമ്പനായിരുന്നു. പക്ഷേ, മറിയവും പൊറിഞ്ചുവും പലരും വരികയും ഇട്ടിട്ടുപോവുകയുമൊക്കെയുണ്ടായി. പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്. അത് സ്വാഭാവികം, നമ്മള്‍ അത്ര സക്സസ്ഫുള്‍ ആയിട്ടില്ലല്ലോ. എന്നാല്‍, ഇവനെക്കൊണ്ട് ചെയ്യിക്കാമെന്ന് ജോഷി സാറിന് തോന്നിയ ഒരു കോണ്‍ഫിഡന്‍സിലാണ് കഥ മാറുന്നത്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ജോജു പറഞ്ഞു.

Related image

2015 ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമയാണ് “പൊറിഞ്ചു മറിയം ജോസ്”. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ