'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ധൈര്യപൂര്‍വ്വം തിയേറ്ററില്‍ പോയി കാണാവുന്ന അടിപൊളി പടം: ജോജു ജോര്‍ജ്ജ്

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാട്ടിന്‍പുറത്തിന്റെ രസങ്ങളും ഓര്‍മ്മകളും സമ്മാനിക്കുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്ജ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ?” ധൈര്യപൂര്‍വം തിയേറ്ററില്‍ പോയി കാണാവുന്ന അടിപൊളി പടമാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ജോജു പറഞ്ഞു.

“സത്യം പറഞ്ഞാ വിശ്വസിക്കുവോ നമ്മുടെ ബിജുവേട്ടന്റെ പുതിയ സിനിമ റിലീസ് ചെയ്തു. അദ്ദേഹം വളരെ സന്തോഷത്തിലാണ്. അടിച്ചു ഹിറ്റടിച്ചു. അതില്‍ സുധി കോപ്പയുണ്ട്, നമ്മടെ ചങ്ക് അവന്‍ വളരെ ഗംഭീരമാക്കി. എല്ലാവരും കാണണം. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആള്‍ക്കാരെ തിയേറ്ററുകളിലേക്ക് എത്തിച്ച സിനിമയാണ്. ഈ ചിത്രം നിങ്ങള്‍ക്ക് ധൈര്യപൂര്‍വം വിശ്വാസപൂര്‍വം തിയേറ്ററില്‍ പോയി കാണാവുന്ന അടിപൊളി പടമാണ്. എല്ലാവരും തിയേറ്ററില്‍ പോയി ചിത്രം കാണുക.” ജോജു പറഞ്ഞു.

ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ഷാന്‍ റഹമാന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി