'ആഫ്രിക്കയില്‍ ജീവിതം അവസാനിക്കുമെന്നാണ് അന്ന് കരുതിയത്' തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

ഒറ്റ സിനിമകൊണ്ട് തന്നെ മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന സംവിധായകനാണ് ദിലീഷ് പോത്തന്‍. ഒട്ടും സിനിമാറ്റിക്കല്ലാതെ സിനിമയെടുത്ത് വിസ്മയിപ്പിച്ച ദിലീഷ് പോത്തന്‍ ഇന്ന് സംവിധായകന്‍, നടന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയതായി ഇനി റിലീസിനെത്താനുള്ള ദിലീഷ് പോത്തന്റെ സിനിമ ജിബൂട്ടിയാണ്. അമിത്ത് ചക്കാലക്കല്‍ നായകനാകുന്ന സിനിമയില്‍ വിദേശ മലയാളിയുടെ വേഷമാണ് ദിലീഷ് പോത്തന്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദിലീഷ്.

ലോക്ക് ഡൗണ്‍, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ എത്തുമ്പോഴും കൊവിഡ് മൂര്‍ച്ഛിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ക്കകം ലോക്ക് ഡൗണ്‍ വന്നതോടെ അണിയറപ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. ‘അവിടെ എത്തുമ്പോള്‍ കൊവിഡ് ശക്തമായിരുന്നില്ല. കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചു. അപ്പോഴാണ് ലോക്ക് ഡൗണ്‍ വന്നത്. പുറത്തിറങ്ങാന്‍ പറ്റിയിരുന്നില്ല. ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ നിര്‍മാതാവ് അടക്കം എല്ലാവരും ഒരുപാട് ശ്രമിച്ചിരുന്നു. അന്ന് കരുതിയത് ആഫ്രിക്കയില്‍ തീരും ജീവിതം എന്നാണ്. ഷൂട്ടിന് ശേഷം ആഫ്രിക്ക കാണണമെന്ന ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ലോക്ക് ഡൗണ്‍ മൂലം ഒന്നും നടന്നില്ല’ ദിലീഷ് പോത്തന്‍ പറയുന്നു.

അതേസമയം, ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം ജിബൂട്ടി ഡിസംബര്‍ 31 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമ എസ് ജെ സിനുവാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി ശങ്കര്‍ മഹാദേവന്‍, ബിന്ദു അനിരുദ്ധ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.

അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരക്കഥ, സംഭാഷണം അഫ്സല്‍ അബ്ദുള്‍ ലത്തീഫ്- എസ്.ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു