ചിലപ്പോള്‍ നിതിന്റെ അടുത്ത നായകന്‍ മോഹന്‍ലാല്‍ ആയിക്കൂടെന്നില്ല; തുറന്നു പറഞ്ഞ് ജോബി ജോര്‍ജ്

നിതിന്‍ രണ്‍ജി പണിക്കറരും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും ഒന്നിക്കുന്ന രണ്ടാം ചിത്രം കാവല്‍ തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ് . ചിത്രം 25ാം തിയതിയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ നിതിനെ കുറിച്ച് സൗത്ത് ലൈവുമായുള്ള അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് ജോബി ജോര്‍ജ്.
നിതിന്‍ വളരെ ഭാഗ്യവാനാണെന്നും ചിലപ്പോള്‍ നിതിന്റെ അടുത്ത ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ തന്നെ എത്തിയേക്കുമെന്നും ജോബി പറഞ്ഞു.

ജോബിയുടെ വാക്കുകള്‍

ഞങ്ങള്‍ക്കിടയില്‍ ഒരു നിര്‍മ്മാതാവും സംവിധായകനും നമ്മിലുള്ള ബന്ധമല്ല. സഹോദരബന്ധമാണ്. അതുകൊണ്ട് തന്നെ ഞാന്‍ നിതിനെ കുറിച്ച് വിലയിരുത്തേണ്ട കാര്യമില്ല. ഒരു സംശയവും വേണ്ട നിഥിന്‍ രഞ്ജി പണിക്കര്‍ എന്ന വള്ളം കെട്ടാന്‍ പറ്റിയ കടവ് ഗുഡ് വില്‍ തന്നെയാണ്. നിഥിന്‍ മൂന്നാം ചിത്രവും ഇവിടെയെ ചെയ്യു എന്നെനിക്കുറപ്പാണ്.

വലിയ പാടാ അവനെ സഹിക്കാന്‍ ( ചിരി) അവന്‍ വളരെ ഭാഗ്യവാനാണ് അവന്‍ ആദ്യ പടം ചെയ്തപ്പോള്‍ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂക്ക, രണ്ടാം ചിത്രത്തില്‍ നായകന്‍ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി. ഇനി ആര്‍ക്കറിയാം ആവന്‍ മൂന്നാമത്തെ ചിത്രം മോഹന്‍ലാലിനെ വെച്ച് ചെയ്യിയേലെന്ന്. അങ്ങനെ ചിന്തിച്ചാല്‍ മലയാളത്തിലെ ഏത് സംവിധായകന് കിട്ടിയിട്ടുണ്ട് ഇങ്ങനെ ഒരു ഭാഗ്യം. ഇതാണ് ദൈവാനുഗ്രഹം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും