എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്’; പ്രതിസന്ധികളിലൂടെ എത്തിയ അബ്രഹാമിന്റെ സന്തതികൾ; ഓർമ്മയിൽ ജോബി ജോർജ്‌

മികച്ച വിജയം കൈവരിച്ച മമ്മൂട്ടി  ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. ഇപ്പോൾ  ചിത്രത്തിന്റെ മൂന്നാം വാർഷികത്തിൽ ഓർമ്മകൾ പങ്കുവെക്കുകയാണ് നിർമ്മാതാവ് ജോബി ജോർജ്.

പെരുമഴ, പ്രളയം, നിപ്പ തുടങ്ങിയ പ്രതിസന്ധികൾക്ക് ഇടയിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.  റിലീസ് മാറ്റിവെച്ചാലോ എന്ന് ചോദ്യം ഉയർത്തിയിരുന്നു. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അറിയാവുന്ന മമ്മൂട്ടി നൂറ്റൊന്ന് ശതമാനം ദൈവവിശ്വാസി ആണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ജോബി ജോർജിന്റെ വാക്കുകൾ:

ജൂൺ 16, മൂന്ന് വർഷങ്ങൾ. അതേ മൂന്ന് കൊല്ലം മുൻപ് ഒരു ജൂൺ 16. പെരുമഴ, പ്രെളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവെച്ചാലോ റിലീസ് സ്കൂൾ തുറന്നിരിക്കുന്നു.15 രാത്രിയിൽ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ്‌ വിജിച്ചേട്ടന് (സെൻട്രൽ പിക്ചർ )വിജി ചേട്ടൻ വിളിക്കുന്നു. എടൊ ഈ സാഹചര്യത്തിൽ ഫുൾ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാൻ വേണം. ചേട്ടാ എന്റെ ഡെറിക് സർ നിറഞ്ഞ് നിൽക്കണം നാളെ പ്രഭാതത്തിൽ കേരളമുടനീളം. പിന്നെ കണ്ടത് ജൂൺ 16 മുതൽ നിറഞ്ഞും, നിവർന്നും നിൽക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി പ്രേക്ഷകർക്ക് നന്ദി ഒരായിരം നന്ദി ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്. അതായിരിക്കാം ഞങ്ങൾക്കിടയിലെ ഒരുമയുടെ അല്ലായെങ്കിൽ വിജയത്തിന്റെ പ്രധാനകാരണം. എന്റെ ഓർമ്മകൾ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ഇന്ന്‌ ഇ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നൽകാം നമ്മുടെ ഡെറിക് സാറിന് പിന്നെ കൂടെ നിന്നവർക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ