"മാമാങ്കം എന്ന വലിയ സിനിമയ്ക്കു വേണ്ടി മാറിക്കൊടുക്കുന്നു, ഷൈലോക്ക് എന്ന് റിലീസ് ചെയ്യുന്നോ അന്നാണ് ക്രിസ്മസ്"

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയുമായി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം എത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബര്‍ 21-ല്‍ നിന്നും മാറ്റി ഡിസംബര്‍ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂക്ക ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെയ്ക്കുകയുണ്ടായി. എന്നാല്‍ ചിത്രം മാര്‍ച്ചിലേക്ക് മാറ്റി എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഷൈലോക്കിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നതിങ്ങനെ.

ജോബി ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:

സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ…

കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാമാങ്കത്തില്‍ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഇതിനിടെ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് ഫാര്‍സ് ഫിലിംസ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയര്‍ അടിസ്ഥാനത്തില്‍ ആണ് നിര്‍മാതാവും ഫാര്‍സ് ഫിലിംസും തമ്മില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം