ബിജു മേനോനോട് പിടിച്ചുനിൽക്കുകയെന്നത് വലിയ കാര്യമാണ്; ആസിഫ് അലിയുടെ അയലത്തെ പയ്യൻ ഇമേജ് മാറ്റിയെടുക്കാൻ ഈ ചിത്രത്തിലൂടെ ശ്രമിച്ചു; തുറന്നുപറഞ്ഞ് ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

സംവിധായകൻ എന്നതിലുപരി ഗാന രചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സംവിധായകൻ ജിസ് ജോയ്. ഇപ്പോഴിതാ തലവൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചും ആസിഫ് അലി, പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ കുറിച്ചും സംസാരിക്കുകയാണ് ജിസ് ജോയ്.

തലവനിലൂടെ ആസിഫ് അലിയെ ഒരു മെച്ചുവേര്‍ഡ്മാനാക്കണം എന്നതായിരുന്നു തന്റെ പ്ലാൻ എന്നാണ് ജിസ് ജോയ് പറയുന്നത്. ബിജു മേനോന്റെ സ്റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ആ കാര്യത്തിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പൃഥ്വിയുടെ തോറ്റുകൊടുക്കലിനോട് വലിയ ബഹുമാനം തോന്നിയെന്നും ജിസ് ജോയ് പറയുന്നു.

“ആസിഫ് അലിയെ ഒരു മെച്ചുവേര്‍ഡ്മാനാക്കണം എന്നതായിരുന്നു ഞാന്‍ തലവനില്‍ ആദ്യം അണ്ടര്‍ലൈന്‍ ചെയ്ത കാര്യം. ആ കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ആസിഫിനോട് പോലും അത് പറഞ്ഞില്ല. പ്രേക്ഷകരുടെ ഉള്ളില്‍ ആസിഫ് അലിയെന്ന നടന്‍ അടുത്ത വീട്ടിലെ പയ്യനാണ്.

ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ ഉള്‍പെടെയുള്ള ഒരുപാട് നല്ല സിനിമകള്‍ അവന്‍ ചെയ്തിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ വിജയിച്ചു നില്‍ക്കുമ്പോഴും ആളുകള്‍ കണ്ണടച്ച് ആസിഫിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസില്‍ വരിക ചിലപ്പോള്‍ സോള്‍ട്ട് എന്‍ പെപ്പറിലൊക്കെ കണ്ട പയ്യനാണ്. ഞാന്‍ ശരിക്കും ഇതൊരു ചലഞ്ചായി ഏറ്റെടുത്തിരുന്നു. കാരണം അവന്റെ എതിരെ നില്‍ക്കുന്നത് ബിജു മേനോന്‍ എന്ന നടനാണ്. അദ്ദേഹത്തിന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് ശ്രമകരമായി തോന്നില്ല.

ബിജു ചേട്ടന്റെ സ്റ്റൈലും ബോഡി ലാഗ്വേജുമൊക്കെ വെച്ചിട്ട് എതിരെയുള്ള ആര്‍ട്ടിസ്റ്റിന് പിടിച്ച് നില്‍ക്കാന്‍ പറ്റുകയെന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ അയ്യപ്പനും കോശിയുമൊക്കെ കണ്ടാല്‍ നമുക്ക് ആ കാര്യം മനസിലാകും. പൃഥ്വിരാജ് ആ സിനിമയില്‍ വലിയ എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. ചിലപ്പോള്‍ അതുകൊണ്ടാകും അയ്യപ്പനും കോശിയും കാണുമ്പോള്‍ എനിക്ക് പൃഥ്വിയോട് റെസ്‌പെക്ട് തോന്നുന്നത്. അവന്‍ ആ സിനിമയില്‍ തന്റെ കഥാപാത്രത്തെ വളരെ നന്നായി ചെയ്തിട്ടുണ്ട്.

പക്ഷെ അവസാനം രാജു തോറ്റു കൊടുക്കുകയാണ്. അവന്‍ വളരെ വലിയ മാസ് പടങ്ങള്‍ ചെയ്യുന്ന ആളാണ്. ഒരുപക്ഷെ ബിജു മേനോനേക്കാള്‍ വലിയ മാസ് പടങ്ങള്‍ ചെയ്യുന്നത് രാജുവാണെന്ന് വേണം പറയാന്‍. അങ്ങനെയൊരു ആര്‍ട്ടിസ്റ്റ് അയ്യപ്പന്റെ മുന്നില്‍ തോറ്റു കൊടുക്കാന്‍ തയ്യാറാകുന്നത് ചെറിയ കാര്യമല്ല”എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

അതേസമയം ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങൾ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക