ഗംഭീര വിജയത്തിന് ശേഷം അവർ വീണ്ടുമെത്തുന്നു; 'തലവൻ 2' അപ്ഡേറ്റ്

തീയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കിയ ജിസ് ജോയ്- ആസിഫ് അലി- ബിജു മേനോൻ ചിത്രം ‘തലവന്റെ’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. മെയ് 24-ന് റിലീസ് ചെയ്ത ചിത്രത്തിന്റെ അറുപത്തിയഞ്ചാം വിജയാഘോഷത്തിന്റെ വേളയിലാണ് തലവൻ 2 പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഒരു കൊലപാതകവും തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിൽ ഇറങ്ങിയ തലവന്റെ പ്രമേയം. എന്തായാലും തലവൻ 2ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങൾ.

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം