മമ്മൂട്ടി പറ്റില്ലെന്ന് പറഞ്ഞു, ദുൽഖർ ഉമ്മയുടെ കയ്യിൽ പിടിച്ചു; വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെനിന്ന് കരഞ്ഞേനെ: ജുവൽ മേരി

നടി, അവതാരക എന്നീ നിലകളിലൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ജ്യൂവല്‍ മേരി. റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവര്‍ അതിന് ശേഷം സിനിമയിലേക്ക് എത്തി. മമ്മൂട്ടിയുടെ നായികാവേഷത്തില്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജ്യൂവലിന്റെ അരങ്ങേറ്റം.

അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി നടി നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിദേശത്ത് വെച്ച് നടത്തിയ ഒരു സ്റ്റേജ് പരിപാടിയില്‍ ഒരു അവാര്‍ഡ് കൊടുക്കുന്നതിനായി മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചുവെന്നും ഇത് ഇഷ്ടപ്പെടാതെ മമ്മൂട്ടി പറ്റില്ലെന്ന് പറയുകയും ചെയ്തു എന്നാണ് ജുവൽ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ വെളിപ്പെടുത്തുന്നത്.

യുകെയിൽ വച്ചാണ് അവാർഡ് ദാനം നടക്കുന്നത്. മമ്മൂക്ക, സുല്‍ഫത്ത് മാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരൊക്കെ ഉണ്ട്. അന്നവിടെ ഉണ്ടായ സംഭവത്തില്‍ ഞാനല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ നിന്ന് കരഞ്ഞേനെ. കാരണം മമ്മൂക്ക ഉടക്കി അന്ന്. ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കുന്നത് ഉമ്മ സുല്‍ഫത്ത് ആയിരിക്കണമെന്നാണ് ചാനലിന്റെ ഭാഗത്തുനിന്ന് പറഞ്ഞത്.

‘അത് അവരോട് പറഞ്ഞിട്ടുമില്ല. മേം സ്റ്റേജിലേക്ക് വരുന്നത് അപൂര്‍വമാണ്. ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് കൊടുക്കാന്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു. മമ്മൂക്ക എടുത്ത വഴിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ തകര്‍ന്ന് പോയി. ഞാൻ എക്‌സ്പ്രഷന്‍ ഒന്നും കൊടുത്തില്ല. കാരണം ബാക്കി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുതന്നെ അറിയാം. ഇത് ലൈവായിട്ട് കാണുന്നത് കുറച്ചു പേരെ ഉണ്ടാവുകയുള്ളു.’

അത് പോരാതെ ദുല്‍ഖര്‍ പോകണ്ടാന്നുള്ള രീതിയിൽ ഉമ്മയുടെ കയ്യില്‍ കയറി പിടിക്കുകയും ചെയ്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല ആ പറഞ്ഞത്. ദുല്‍ഖറിനാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞതുമില്ല. മൂന്നാം തവണ ഞാന്‍ പ്രേക്ഷകരോട് പറഞ്ഞു നല്ല കയ്യടി കൊടുക്കുകയാണെങ്കില്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരും. സദസ്സില്‍ നിന്ന് വലിയ കയ്യടി ഉയര്‍ന്നു. മേഡം വേദിയിലേക്ക് വന്നു. പക്ഷേ ഇവരുടെയൊക്കെ മുഖം അപ്സെറ്റ് ആണ്.

അവാര്‍ഡ് ദുല്‍ഖറിന് ആണെന്ന് അനൗണ്‍സ് ചെയ്തതോടെ എല്ലാവരുടെയും മുഖം പെട്ടെന്നങ്ങ് മാറി. അമ്മയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു നിമിഷം ആണല്ലോ. അതുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. മമ്മൂക്കയുടെ സ്വഭാവം അത്രയേ ഉള്ളൂ. ആ സ്‌പോട്ടില്‍ വിഷയം തീർന്നു. അന്ന് ഡിന്നര്‍ പാര്‍ട്ടിയും അവിടെ നടത്തിയിരുന്നു ആ സമയത്ത് സുല്‍ഫത്ത് മേഡത്തിന്റെ അടുത്ത് പോയി ഞാന്‍ ക്ഷമ പറഞ്ഞു. ‘മോളെ എനിക്ക് കുറച്ചു ടെന്‍ഷന്‍ വരും, അതാണ് മടിച്ചത്. പക്ഷേ നല്ല അനുഭവം ആയിരുന്നു’ എന്നാണ് സുല്‍ഫത്ത് മേഡം പറഞ്ഞതെന്നും ജുവല്‍ മേരി പറഞ്ഞു.

എന്നാൽ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും സുൽഫത്തിനെ പിന്തുണച്ച് രംഗത്തെത്തിയെന്നും അവരെ വേദിയിലേക്ക് നിർബന്ധിക്കുകയും ഒടുവിൽ, സുൽഫത്ത് മകൻ ദുൽഖർ സൽമാന് അവാർഡ് സമ്മാനിക്കാൻ വേദിയിലെത്തുകയായിരുന്നു എന്നുമാണ് ചിലർ കമന്റിൽ രേഖപെടുത്തിയത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ