കാതലിന്റെ കഥ കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു: ജിയോ ബേബി

ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതലിന്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികല്ലാണ് കാതലിലെ മാത്യു ദേവസി.

ആർഡിഎക്സ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആദർശ് സുകുമാരനും നെയ്മർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പോൾസണും ചേർന്നാണ് കാതലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാതൽ സിനിമയുടെ തിരക്കഥയുമായി ആദർശും പോൾസണും വരുമ്പോൾ തനിക്ക് അവരെ മുൻപരിചയമില്ലായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. കൂടാതെ തിരക്കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രധാന കഥാപാത്രമായി ആദ്യം മനസിലേക്ക് വന്നത് മമ്മൂട്ടി ആയിരുന്നെന്നും ജിയോ ബേബി പറയുന്നു.

“എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ ചെയ്യാനാണ് ഇഷ്ടം. കാതലിന്റെ തിരക്കഥാ രചയിതാക്കളായ ആദർശിനെയും പോൾസനെയും എനിക്കു മുന്‍പരിചയമില്ല. ഈ കഥ പറയാൻ വരുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. ബാക്കിയൊക്കെ ഈ കഥയുടെ വളർച്ചയാണ്. മമ്മൂക്കയും ജ്യോതികയുമൊക്കെ ഇതിലേക്കു വരുന്നതെല്ലാം പിന്നീടു സംഭവിച്ചതാണ്. മമ്മൂക്കയെ വച്ച് ഈ സിനിമ ചെയ്യണം എന്നല്ല, ഈ സിനിമയുടെ കണ്ടന്റ് പറയണമെന്നുള്ളതാണ് എക്സൈറ്റ് ചെയ്യിക്കുന്നത്. അതിനു ചേരുന്ന ആക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ചോയ്സാണു മമ്മൂക്ക. വേറെ ആരുടെയടുത്തും ഈ കഥ പറഞ്ഞിട്ടില്ല. മമ്മൂക്ക കേട്ടപ്പോൾ തന്നെ സിനിമ സെറ്റായി.” മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി സിനിമയെ പറ്റി പറഞ്ഞത്.

ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇന്ന് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്