കാതലിലെ ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കിയത് മന:പൂർവം; അങ്ങനെ വർക്ക് ചെയ്യാൻ പറ്റിയാൽ നല്ലതല്ലേ എന്ന് മമ്മൂക്ക ചോദിച്ചു: ജിയോ ബേബി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ കാതൽ ഒരു പ്രണയ ചിത്രമാണ്. മമ്മൂട്ടിയുടെയും സഹതാരങ്ങളുടെയും മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റുകയാണ് കാതൽ. പ്രണയം പറയുമ്പോഴും സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല. അത് മന:പൂർവം ചെയ്തതാണെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്.

“ഇന്റിമേറ്റ് രംഗങ്ങൾ മന:പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെൻ്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്‌തു. എനിക്ക് എൻ്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്‌തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.

അത് മനപ്പൂർവം വേണ്ടെന്ന് വെച്ചതാണ്. ആദർശും പോൾസനും ഇത് പറയുന്ന സമയത്ത് ഇവർ തമ്മിലുള്ള ഫ്ലാഷ് ബാക് ഇല്ലെങ്കിൽപോലും പഴയ പല എലമെൻ്റ്സും ഉണ്ടായിരുന്നു. പിന്നെ നമ്മൾ മൂന്നുപേരും അത് വർക്ക് ചെയ്‌തു. എനിക്ക് എൻ്റെ സ്ക്രീൻ സ്പേസിലേക്ക് അത് വന്നാൽ മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ. ആദർശും പോൾസനും എന്റെ കൂടെ നിന്നു. നമ്മൾ ഒരുപാട് വർക്ക് ചെയ്‌തതിനുശേഷം ആണ് മമ്മൂക്കയുടെ അടുത്ത് പോകുന്നത് തന്നെ.

മമ്മൂക്കയും ഇതിൽ ഒരുപാട് ഇൻവോവ്ൾഡ് ആയി. ‘ഇവർ തമ്മിൽ പരസ്‌പരം കാണാതെ നിങ്ങൾക്ക് വർക്ക് ചെയ്യാൻ പറ്റുമെങ്കിൽ അത് നല്ലതല്ലേ’ എന്ന് മമ്മൂക്ക ചോദിച്ചു. നമുക്കും അങ്ങനെ വർക്ക് ചെയ്യാം. അദ്ദേഹത്തിനും കുറച്ച് ഇൻവോൾവ്മെന്റ് ഉണ്ടായിരുന്നു. ഇൻ്റർവെൽ സീൻ അങ്ങനെ ആകുന്നത് അദ്ദേഹത്തിന്റെ ഇൻപുട്ട് കൊണ്ടാണ്. നമുക്ക് വേറൊരു ഇൻ്റർവെൽ ഉണ്ടായിരുന്നു, അതിൽ ഇവർ തമ്മിൽ സംസാരിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു.

‘നമ്മൾ തമ്മിൽ സംസാരിക്കാതിരുന്നാലോ, ദൂരെ നിന്ന് ഐ കോണ്ടാക്റ്റ് തരുന്ന പരിപാടി ആലോചിച്ചാലോ, അതല്ലേ നല്ലത്. എനിക്ക് അത് ചെയ്യാനാ രസം തോന്നുന്നത്’ എന്ന് മമ്മൂക്ക പറഞ്ഞു. ഇങ്ങനെയൊരു ആലോചന വിഷയം ഇട്ടുതരുമ്പോൾ നമ്മളെ ഭയങ്കരമായിട്ട് അത് ചിന്തിപ്പിക്കുന്നുണ്ട്. ഞാനും ആദർശും പോൾസനും മത്സരിച്ചിരുന്ന് ആലോചനയായിരുന്നു. അങ്ങനെ ആലോചിച്ചാണ് ഇപ്പോഴത്തെ ഇൻ്റർവെൽ ഉണ്ടാക്കിയിരിക്കുന്നത്.

ഒരുമിച്ച് സിനിമ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ടിലൂടെയും സന്തോഷത്തിലൂടെയും ഞങ്ങൾ കടന്നു പോയിട്ടുണ്ട്. ഇൻ്റർവെൽ ഉണ്ടാക്കുന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. നമുക്ക് മഴയത്ത് ഇവരെ ദൂരെ നിന്ന് നോക്കുന്നത് ചെയ്യാമെന്ന് ഞാൻ പറയുമ്പോൾ ആദർശ് ‘എന്നാൽ നമുക്ക് ഇലക്ഷൻ്റെ ഒരു ബ്രോഷർ കൊടുക്കാം, ഇവർ പരസ്പ‌രം കണ്ണിൽ നോക്കട്ടെ’ എന്ന് പറഞ്ഞു

അത് കൊള്ളാം എന്ന് പറയുമ്പോൾ പോൾസൺ വേറൊരു കാര്യം പറയുന്നു. അങ്ങനെ കാർ റിവേഴ്‌സ് പോകുന്നു. അപ്പോൾ മോളുണ്ടല്ലോ അവളുടെ ഡാൻസിൻ്റെ ഒരു എഡിറ്റ് ചെയ്ത ഭാഗം വെക്കാം, അങ്ങനെ ഞങ്ങൾ എല്ലാവരും പറഞ്ഞു പണിയെടുത്ത പരിപാടിയാണ്. അതിങ്ങനെ ബിൽഡ് ചെയ്‌ത്‌ വരുന്നത് നല്ല രസമായിരുന്നു.” ട്രൂ കോപ്പി തിങ്കിലെ മനില സി മോഹനുമായുള്ള അഭിമുഖത്തിലാണ് ജിയോ ബേബി കാതലിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് പറഞ്ഞത്.

ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഗോവയിൽ നടക്കുന്ന അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ വമ്പൻ വരവേൽപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത് . ആദ്യ ഷോ കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ചിത്രം ഐഎഫ്എഫ്ഐ  പ്രേക്ഷകർ സ്വീകരിച്ചത്. പ്രമേയം കൊണ്ടും കഥ പറയുന്ന രീതികൊണ്ടും കാതൽ മികച്ച ചിത്രമായി  നിലനിൽക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി