'ശ്യാമിന്റെ എഴുത്ത് അഭിനന്ദനാര്‍ഹം'; ദൃശ്യത്തിന് രണ്ടാം ഭാഗം സംഭവിക്കുമോ; ജീത്തു ജോസഫ് പറയുന്നു

മലയാള സിനിമയിലെ ക്രൈം ത്രില്ലര്‍ വിഭാഗത്തിന്റെ മുഖഛായ മാറ്റി വരച്ച സിനിമയാണ് നടന്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ സഹദേവനായി അഭിനയിച്ച കലാഭവന്‍ ഷാജോണ്‍ ഭംഗിയായാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലും മീനയും കഥാപാത്രങ്ങളായി അവതരിപ്പിച്ച ജോര്‍ജൂട്ടിയെയും റാണിയെയും കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സഹദേവന്‍ വരുന്നത് സങ്കല്‍പ്പിച്ച് ശ്യാം വര്‍ക്കല എഴുതിയ കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ ശ്യാമിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്.

“ശ്യാം എഴുതിയ കുറിപ്പ് ഞാന്‍ വായിച്ചു. അദ്ദേഹത്തിന്റെ ഇമാജിനേഷന്‍ മനോഹരമായിട്ടുണ്ട്. വായിക്കുമ്പോള്‍ അത് നമ്മളോടു ചേര്‍ന്നു നില്‍ക്കുന്നതു പോലെ. തിരക്കഥ എഴുതുമ്പോളും ഇങ്ങനെ തന്നെയാണ്. ഒട്ടും ലാഗ് ഇല്ലാതെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിച്ചു വേണം ഓരോ രംഗങ്ങളും എഴുതാന്‍. അങ്ങനെ നോക്കുമ്പോള്‍ ശ്യാമിന്റെ എഴുത്ത് അഭിനന്ദനാര്‍ഹം. എന്നാല്‍ ഇതൊരു രണ്ടാം ഭാഗത്തിലേയ്ക്ക് എത്തണമെങ്കില്‍ ഒരുപാട് സാദ്ധ്യതകള്‍ ആവശ്യമായുണ്ട്. ഇവിടെ ഒരു സന്ദര്‍ഭത്തെ ശ്യാം മനോഹരമായി വിവരിച്ചിരിക്കുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ശ്യാമിനെ അഭിനന്ദിച്ച് കലാഭവന്‍ ഷാജോണും രംഗത്തുവന്നു. ശ്യാം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

“സാക്ഷാല്‍ സഹദേവന്‍ പൊലീസിന്റെ ശബ്ദം എന്നെ തേടിയെത്തി..അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു കൊണ്ട്..ഒരുപാട് പേര്‍ അദ്ദേഹത്തിന് എന്റെ കഥ ഷെയര്‍ ചെയ്തുവെന്ന് പറഞ്ഞു. മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. ഷാജോണ്‍ ചേട്ടാ..

സത്യത്തില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എന്നതായിരുന്നില്ല എഴുതുമ്പോള്‍ മനസ്സില്‍..ദൃശ്യത്തിലെ പ്രധാന കഥാപാത്രങ്ങളെ വച്ച് മറ്റൊരു ശ്രമം…ഫിക്ഷന്‍.

സഹദേവന്‍ എന്ന കാരക്റ്ററാണ് ദൃശ്യത്തില്‍ സത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. പക്ഷേ…ആ സത്യത്തിനെ അവസാനം നാട്ടുകാര്‍ തല്ലാന്‍ ഓടിക്കുന്നതാണ് കാണുന്നത്.

സഹദേവന് നീതി കിട്ടണം എന്ന് മാത്രമേ കഥ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ട് ദൃശ്യത്തിലെ ചില പ്രധാന ഭാഗങ്ങള്‍ ഞാന്‍ വിട്ടു കളഞ്ഞു. പിന്നെ ശ്രദ്ധക്കുറവില്‍ ചില അപാകതകളും പറ്റി.

ഇത്രയൊക്കെ റീച്ച് കിട്ടുമെന്ന് ഞാനറിഞ്ഞില്ല മാധവങ്കുട്ടീ..ദൃശ്യം എന്ന മൂവി ജിത്തു ജോസഫ് സാറിന്റെ തലച്ചോറാണ്. അതിനും മുകളില്‍ ഒന്നും നില്‍ക്കില്ല. ഞാനെഴുതിയത് അദ്ദേഹം വായിച്ചിട്ടുണ്ടാകും. ദേഷ്യം തോന്നിയിട്ടുണ്ടാകോ എന്നറിയില്ല… എഴുതി നാശമാക്കിയെന്ന് വിചാരിച്ചോ ആവോ..നല്ല ആകംക്ഷയുണ്ട് അദ്ദേഹത്തിന്റെ മനസ്സറിയാന്‍.

എന്തായാലും എന്നെ അറിയുന്നതും, അറിയാത്തതുമായ ഈ കഥയൊരു മഹോത്സവമാക്കി മാറ്റി തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തി പ്രോത്സാഹിപ്പിക്കാന്‍ മനസ്സ് കാട്ടിയ എന്നാ നല്ല മനസ്സുകള്‍ക്കും നന്ദി. ഈ കഥ ഷാജോണ്‍ ചേട്ടന് അയച്ച സുധീഷ് ഭായിക്കും, സിനിമയോടുള്ള എന്റെ സമീപനം തന്നെ മാറ്റിമറിച്ച സിനിമ പാരഡൈസോ ക്ലബ്ബിനും,

മൂവീ സ്ട്രീറ്റിനും, ഷാജോണ്‍ ചേട്ടന്റെ ശബ്ദം എന്നിലേയ്‌ക്കെത്തിച്ച വരാനിരിക്കുന്ന മമ്മൂക്കയുടെ കൊടുങ്കാറ്റായ “ഷൈലോക്ക്” എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ചങ്ക് ബിബിന്‍ മോഹനും, ആക്ടര്‍ മച്ചാന്‍ ജിബിനും,…നന്ദി ഞാന്‍ പറയൂല്ലാ..”

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍