ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഗംഭീര ക്ലൈമാക്‌സ് കൈയിലുണ്ട്, മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടമായി: ജീത്തു ജോസഫ്

“ദൃശ്യം 2” ഹിറ്റായതോടെ സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. ദൃശ്യം 3 ആലോചനയിലുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു. മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ ജീത്തു ജോസഫും മറുപടി നല്‍കിയിരിക്കുകയാണ്.

ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്‌സ് തന്റെ കൈയിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജീത്തു ജോസഫ് വെളിപ്പെടുത്തി. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ വ്യക്തമാക്കി.

എന്നാല്‍ ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാവുകയുള്ള എന്നും ജീത്തു ജോസഫ് അറിയിച്ചു. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജീത്തു പറഞ്ഞു.

മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് നേരെ വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ജയന്ത എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുയര്‍ന്ന കമന്റ്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ