ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കാന്‍ കൊതിച്ചു കാത്തിരിപ്പുണ്ടായിരുന്നു; ഷാനവാസിന്റെ വിയോഗത്തില്‍ ജയസൂര്യ

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിയോഗം അവിശ്വസനീയമാണെന്ന് നടന്‍ ജയസൂര്യ. സൂഫിയും സുജാതയും സെറ്റില്‍ വെച്ചാണ് സംവിധായകനുമായി താന്‍ അടുക്കുന്നത്. ഇദ്ദേഹത്തെ നേരത്തെ അറിയാമല്ലോ എന്ന തരത്തിലുള്ള അടുപ്പമാണ് തനിക്ക് ഷാനവാസിനോട് തോന്നിയത് എന്നാണ് ജയസൂര്യ മനോരമയോട് പ്രതികരിക്കുന്നത്.

ഒരുപാടു നല്ല നിമിഷങ്ങള്‍ ഷാനവാസിനൊപ്പം ലൊക്കേഷനില്‍ ഉണ്ടായി. ഈ അടുത്ത ദിവസങ്ങളില്‍ ചില സ്വപ്‌നങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ചില തിരക്കഥയുടെ പണിപ്പുരയിലായിരുന്നു, സ്വപ്നങ്ങള്‍ പലതും ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ വിയോഗം. ഇനിയും ഒരുപാട് പ്രണയകാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും പിറക്കാന്‍ കൊതിച്ചു കാത്തിരിപ്പുണ്ടെന്നും ജയസൂര്യ പറയുന്നു.

ചില സൗഹൃദങ്ങള്‍ ജീവിതാവസാനം വരെയുള്ളതാണ്. ഷാനവാസിനോടൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഒരിക്കലും വിട്ടുപോകില്ല. എന്നും ആ ചിരിച്ച മുഖം ഉള്ളിലുണ്ടാകും എന്നും ജയസൂര്യ പറഞ്ഞു. ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും ചിത്രത്തില്‍ ജയസൂര്യ ആയിരുന്നു നായകന്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി. റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്നലെ 10.20ന് ആണ് മരണം.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ