ഒരു സിനിമ അങ്ങനെയാണെങ്കില്‍ അതിനുവേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല; രഹസ്യം വെളിപ്പെടുത്തി ജയസൂര്യ

വളരെ വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്ന് നടന്‍ ജയസൂര്യ. നല്ലൊരു ചിത്രമാണെങ്കില്‍, അതില്‍ തനിക്ക് വലുതായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍, അതിനായി എത്ര സമയവും ഇന്‍വെസ്റ്റ് ചെയ്യാനും കഥാപാത്രത്തിനായി എത്ര കഷ്ടപ്പെടാനും മടി കാണിക്കാറില്ലെന്നും അതു തന്നെയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

മികച്ച പ്രോജക്ടുകളാണെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ മതി. ‘കടമറ്റത്ത് കത്തനാര്‍’ എന്ന വലിയൊരു പ്രോജക്ട് ആണ് എനിക്കിനിയുള്ളത്. അതിനായി സംവിധായകന്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരവും മനസ്സും ഒരുക്കിയെടുക്കേണ്ടതുണ്ട്. അത്തരമൊരു ചിത്രത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമ്പോള്‍ മറ്റെല്ലാം മാറ്റി വയ്ക്കാന്‍ മടിയില്ലാത്ത നടനാണു ഞാന്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയസൂര്യയുടെ പുതിയ ചിത്രം ജോണ്‍ ലൂഥറാണ്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് നിര്‍മാണം. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം.

പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി