പക്ഷേ, ഞാന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല; സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി ജയസൂര്യ

താന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ലെന്ന് 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ ജയസൂര്യ. അങ്ങനെ വിശ്വസിച്ചാല്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്ന് തനിക്കറിയാമെന്നും ജയസൂര്യ പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു.

‘ഇത്തവണ വലിയ മത്സരമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, വളരെ ബ്രില്ല്യന്റായ നടന്മാരോടൊപ്പമാണ് എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞത്. മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം. പക്ഷേ. ഞാന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ എന്റെ വളര്‍ച്ച നില്‍ക്കുമെന്നെനിക്കറിയാം.

ജൂറി മെമ്പേഴ്സ്, സണ്ണി, വെള്ളം, സൂഫിയും സുജാതയും സിനിമകളിലെ അണിയറപ്രവര്‍ത്തകര്‍, എന്റെ മുന്‍ സിനിമകളിലെ അണിയറയിലുള്ളവര്‍, എന്റെ എല്ലാ പ്രാന്തുകളും അറിയുന്ന കുടുംബം, ഞാനെന്താണെന്ന് എന്നെ കാണിച്ച് തന്ന ഭാര്യ,മാതാപിതാക്കള്‍, സുഹൃത്തുകള്‍, വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന പ്രേക്ഷകര്‍ ഏവര്‍ക്കും നന്ദി’, എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക