സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി, അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നുപറഞ്ഞ് ജയസൂര്യ

നടന്‍ ജഗതിശ്രീകുമാര്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ജയസൂര്യ. ക്യാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജഗതി ശ്രീകുമാര്‍ ലോകത്തിലെ മികച്ച നടനാണെന്നു താരം പറയുന്നു.

ജയസൂര്യയുടെ വാക്കുകള്‍

അപകടത്തിന് മുമ്പ് വരെ മൂന്ന് നാല് സിനികളില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം മൂന്ന് നാല് സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇവരുടെയൊക്കെ കൂടെ യാത്ര ചെയ്തത് കൊണ്ടാണ്’

അദ്ദേഹം ഒരു 100 പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതും നൂറും വ്യത്യസ്തമാണ് ഇതൊക്കെ എങ്ങനെയാണ് ഒരു മനുഷ്യന് പറ്റുന്നത് സ്പോട്ടിലാണ് സംഭാഷണം പോലും കൊടുക്കുന്നത്. ഒരു പ്രോംപിറ്റിങ്ങുമില്ലാതെയാണ് അവതരിപ്പിക്കുന്നത്.

ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ സിബിഐ അഞ്ചാം പതിപ്പില്‍ അമ്പിളി ചേട്ടനെ കണ്ടപ്പോള്‍ ഏറെ വിഷമം തോന്നി. അദ്ദേഹത്തെ അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ സംസാരിച്ചതിനെക്കാളധികം അദ്ദേഹം സിനിമയില്‍ സംസാരിച്ച ആളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കണക്ക് പരിശോധിച്ചാല്‍ എത്ര സിനിമകള്‍. .സിനിമാ സംഭാഷണങ്ങളായിരിക്കും അദ്ദേഹം ജീവിതത്തില്‍ ഏറ്റവുമധികം പറഞ്ഞിട്ടുണ്ടാവുക,’

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി