എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യും, സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്‍കാം: ജയറാം

തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നടന്‍ ജയറാം. ഒരു സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയറാം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്. തന്റെ അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ സമ്മതപത്രത്തില്‍ ഒപ്പിട്ട് തരാമെന്നും നടന്‍ വ്യക്തമാക്കി.

”എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍, ഇവിടെ വച്ച് സമ്മതപത്രത്തിലും ഞാന്‍ ഒപ്പിട്ട് തരാം” എന്നാണ് ജയറാമിന്റെ വാക്കുകള്‍. ഭാര്യ പാര്‍വതിയും ജയറാമിന് ഒപ്പമുണ്ടായിരുന്നു.

അതേസമയം, തേജ സജ്ജയുടെ ‘മിറൈ’ എന്ന ചിത്രമാണ് ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി സന്യാസി ആയാണ് ചിത്രത്തില്‍ നടന്‍ വേഷമിടുന്നത്. സിനിമയുടെ ടീസര്‍ എത്തിയപ്പോഴെ ജയറാമിന്റെ ലുക്ക് ചര്‍ച്ചയായിരുന്നു.

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ മുതലിങ്ങോട്ട് എത്തിയ അന്യഭാഷാ സിനിമകളില്‍ എല്ലാം വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്. ‘റെട്രോ’ ആണ് ജയറാമിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ജയറാമിന്റെ ലാഫിങ് ഡോക്ടര്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ