ശരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു: ഹാപ്പി സര്‍ദാറിനെ കുറിച്ച് ജയറാം

കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സര്‍ദാര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണയവും ആക്ഷനും കോമഡിയുമൊക്കെയായി കളര്‍ഫുള്‍ എന്റര്‍ടെയ്‌നറുമായാണ് ഇത്തവണ കാളിദാസന്റെ വരവ്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും മറ്റും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഹാപ്പി സര്‍ദാര്‍ കണ്ടിട്ട് ശരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു എന്നാണ് ജയറാം പറയുന്നത്. കുടുംബസമേതമാണ് ജയറാം ചിത്രം കണ്ടത്. ചിത്രത്തെ കുറിച്ച് ജയറാം പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

നമസ്‌കാരം ഞാന്‍ ജയറാം,

ഒരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകന്‍ അഭിനയിച്ച സിനിമ തന്നെയാണ്. മകന്‍ അഭിനയിച്ച സിനിമക്ക് ശെരിക്കും പറഞ്ഞാല്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്, അത് കണ്ടിട്ടുള്ള അവന്റെ പ്രേക്ഷകരാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ, എനിക്ക് ഈ രണ്ടു വരികള്‍ എഴുതാനുള്ള കാരണം എന്തെന്ന് വെച്ചാല്‍, ഞാനും എന്റെ ഭാര്യയും മോളും കൂടി ഒരുമിച്ചാണ് സിനിമ കണ്ടത്; എനിക്ക് ഒരുപാട് കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട് അതുകൊണ്ടാണ്.

ഇതിന്റെ ഓരോ കാര്യങ്ങള്‍, തുടക്കം തൊട്ടു പറയുകയാണെങ്കില്‍ പുതിയ രണ്ടുപേര്‍ Direct ചെയ്തിരിക്കുന്നു, സുദീപും സുദീപിന്റെ വൈഫ് ഗീതികയും കൂടിയിട്ട്. മലയാള സിനിമക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും Best രണ്ട് Directors ആണിവര്‍. അതായത്, ഒരു പ്രിയദര്‍ശന്‍ ലൈനില്‍ ഒരു സിനിമ എടുക്കാന്‍ പറ്റുന്ന രണ്ട് Directorsനെ നമുക്ക് കിട്ടെയാണ്. അതാണ് എനിക്ക് ആദ്യം പറയാനുള്ളത്. അതേപോലെ തന്നെ എടുത്തു പറയുള്ളത് അഭിനന്ദന്‍ എന്ന് പറയുന്ന ഒരു Brilliant ആയിട്ടുള്ള ക്യാമറമാന്‍. ശെരിക്കും ഒരു ഹിന്ദി സിനിമ കണ്ടിറങ്ങുമ്പോലെ ഉണ്ടായിരുന്നു തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍. പിന്നെ പാട്ടുകള്‍ പറയേ വേണ്ട, ഗോപി സുന്ദറിനെ നമിച്ചു, Rerecording ആണെങ്കിലും ബാക്കി എല്ലാം.

ഇനി നമുക്ക് നടീ നടന്മാരിലേക്ക് വരാം. കാളിദാസന്‍ തൊട്ട് എല്ലാവരും, കൂടെ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും, ഷറഫ് ആയാലും ഭാസി ആയാലും ജാവദ് ജഫ്രി ആയാലും, എന്തിന് ഏറ്റവും കൂടുതല്‍ ഞാന്‍ പറയുന്നത് സിദ്ദിഖ് എന്ന് പറയുന്ന Brilliant ആയിട്ടുള്ള ആക്ടര്‍ ആണ്. ഗംഭീരം കേട്ടോ. സിനിമ അസാധ്യമായി കൊണ്ടുപോയിരിക്കുന്നു. ചിരിച്ചു ചിരിച്ചു തിയേറ്ററില്‍ ഞങ്ങള്‍ കുടു കുടെ ചിരിച്ചു. എന്റെ മോള് പിന്നെ ചെറിയൊരു കാര്യം മതി ചിരി തുടങ്ങാന്‍, അവള്‍ടെ ചിരി കാരണം തീയേറ്ററിലുള്ള Projection കാണാന്‍ വന്ന പകുതിപേര് സ്‌ക്രീനിലേക്ക് അല്ല അവള്‍ടെ മുഖത്തേക്കാണ് നോക്കികൊണ്ടിരുന്നത്.

ഒരുപാട് ഒരുപാട് സന്തോഷം, കുറേ കാലത്തിന് ശേഷമാണ് നല്ലൊരു ഇങ്ങനൊരു Entertainer കാണുന്നത്. അതുകൊണ്ട് എന്റെ കുടുംബപ്രേക്ഷകരോട് ഒരു ചെറിയ അഭ്യര്‍ത്ഥനയാണ്, ഈ സിനിമ തീര്‍ച്ഛയായിട്ടും തിയേറ്ററില്‍ പോയി തന്നെ കാണണം, മിസ്സ് ചെയ്യരുത്. കാരണം ഇത്രയും കളര്‍ഫുള്‍ ആയിട്ടുള്ളൊരു ഇത്രയും ബിഗ് സ്‌ക്രീനില്‍ കാണേണ്ടൊരു ഒരു സിനിമ തന്നെയാണ് അത്. ഒരുപാട് ചിരിപ്പിക്കും നിങ്ങളെ. ഒരുപാട് ചിന്തിപ്പിക്കയൊന്നും ഇല്ലാട്ടോ, ചിരിപ്പിക്കും ഒരുപാട്..

എന്ന് നിങ്ങളുടെ സ്വന്തം,
ജയറാം

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക