വീണ്ടും വിവാഹം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു, അറുപതിലും എഴുപതിലും പാര്‍വതിയെ താലി കെട്ടണം, പക്ഷെ: ജയറാം

ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചാണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം മകള്‍ മാളവികയുടെയും, കഴിഞ്ഞ ദിവസം മകന്‍ കാളിദാസിന്റെയും വിവാഹം നടന്നതും ഇതേ നടയില്‍ വച്ചാണ്. 1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം.

ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ജയറാമിന് തന്റെ അറുപതാം വയസില്‍ ഗുരുവായൂരില്‍ വച്ച് പാര്‍വതിയെ വീണ്ടും വിവാഹം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ജയറാം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസില്‍ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്.

ഞങ്ങള്‍ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. എല്ലാം റെഡിയാക്കി വെച്ചതുമാണ്. വിവാഹം നടന്ന അതേ ഗുരുവായൂരില്‍ വെച്ചുകെട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓര്‍ത്തതുകൊണ്ട് ജയറാം സമ്മതിച്ചില്ല എന്നാണ് പാര്‍വതി പറയുന്നത്.

അതേസമയം, താനില്ലെങ്കില്‍ ജയറാം മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡ് ആകുമെന്നും പാര്‍വതി പറയുന്നുണ്ട്. ഞാന്‍ ഇല്ലെങ്കില്‍ മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം എന്നാണ് പാര്‍വതി പറയുന്നത്. അതേസമയം, കാളിദാസിന്റെ വിവാഹശേഷം ചെന്നൈയില്‍ മടങ്ങി എത്തിയിരിക്കുകയാണ് ജയറാമും കുടുംബവും.

Latest Stories

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി