തൃഷ കൈയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ പറ്റുന്നില്ല, എന്തായിത് എന്നായിരുന്നു അവളുടെ ചോദ്യം: ജയം രവി

സിനിമാ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരു പോലെ നേരിട്ട നടനാണ് ജയം രവി. നടന്റെ വന്‍ ഹിറ്റായ സിനിമ പൊന്നിയിന്‍ സെല്‍വനാണ്. മണിരത്‌നം സംവിധാനം ചെയത ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് ജയം രവി അവതരിപ്പിച്ചത്.

ഇപ്പോഴിതാ നടന്‍ ബിഹൈന്റ്വുഡ്‌സിന് ജയം രവി നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തൃഷയോടൊപ്പമുണ്ടായ രസകരമായ ഒരു സംഭവവും നടന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. ചില സിനിമകള്‍ കാര്യമായി ഒന്നുമില്ലെങ്കിലും വിജയിക്കുമെന്നും മറ്റ് ചിലത് അങ്ങനെയല്ലെന്നും നടന്‍ പറയുന്നു.

‘എനിക്ക് ലഭിച്ച ചില കഥാപാത്രങ്ങളില്‍ കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. പക്ഷെ സിനിമ വിജയിക്കുകയും ചെയ്യും. പക്ഷേ നേരെ മറിച്ച് എം കുമരനില്‍ ഞാനൊരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. ഒരു കോളേജ് കഴിഞ്ഞ പയ്യനാണ് കഥാപാത്രം. ഞാനും ആ സമയത്ത് കോളേജ് കഴിഞ്ഞതാണ്. പക്ഷെ പേരന്‍മൈ സിനിമയില്‍ എന്നെ അടിമുടി മാറ്റേണ്ടതായി വന്നു.

‘അതിന് ശേഷം ഭൂലോഹം എന്ന സിനിമ ചെയ്തപ്പോള്‍ ശരീരഭാരം വല്ലാതെ കൂട്ടി. എന്റെ ഏറ്റവും ഉയര്‍ന്ന ശരീര ഭാരമായിരുന്നു അത്. 92 കിലോയുണ്ടായിരുന്നു. ശ്വാസം വിടാന്‍ പോലും ബുദ്ധിമുട്ട് ഒരു സീനില്‍ തൃഷയുടെ കൈ പിടിക്കണം. അവള്‍ തട്ടി മാറ്റിപ്പോവണം. ഞാന്‍ കൈ പിടിച്ചു’

‘അവള്‍ കൈയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പറ്റുന്നില്ല. എന്റെ ശക്തി എനിക്കപ്പോള്‍ അറിയില്ല. ഡൂ യൂ മൈന്‍ഡ് എന്തായിങ്ങനെയെന്നാണ് തൃഷ ചോദിച്ചത്,’ ജയം രവി പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ