'ലജ്ജാവതിയെ' അപ്രതീക്ഷിതമായി പാടിയ പാട്ട്, ആദ്യം പാടിയത് ഞാനല്ല: ജാസി ഗിഫ്റ്റ്

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സം​ഗീത സംവിധായകനും ​ഗായകനുമാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്.

എന്നാൽ തികച്ചും അപ്രതീക്ഷതിമായി പാടിയ പാട്ടാണ് ‘ലജ്ജാവതിയെ’ എന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്. ഈ ഗാനം ആദ്യം കാർത്തിക്കിനെ കൊണ്ടാണ് പഠിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ദിവസം ഞങ്ങൾക്ക് ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമയിലെ രണ്ട് റെക്കോർഡിംഗ് സെഷനുകൾ ഉണ്ടായിരുന്നു. അന്നക്കിളിയുടെയും ലജ്ജാവതിയുടെയും. കാർത്തിക് രണ്ട് ഗാനങ്ങളും പാതിവഴിയിൽ പാടി റെക്കോർഡ് ചെയ്തു. പക്ഷേ അന്ന് വൈകുന്നേരം അദ്ദേഹത്തിന് മലേഷ്യയിലേക്ക് പോകേണ്ടിവന്നു. ബാക്കിയുള്ള റെക്കോർഡിംഗുകൾ ക്യാൻസലാക്കി ഞങ്ങൾ അദ്ദേഹം തിരിച്ചുവരുന്നത് വരെ കാത്തിരുന്നു.

ഷൂട്ടിനിടെ, ആ ട്രാക്ക് ആവർത്തിച്ച് പ്ലേ ചെയ്തു. ഭരത്, ആന്റണി, ക്യാമറാമാൻ ആർ ഡി രാജശേഖർ എന്നിവരുൾപ്പെടെ പലരും അത് സിനിമയിൽ അതേപടി ഉൾപ്പെടുത്തണമെന്ന് നിർബന്ധിച്ചു. ആദ്യം എനിക്ക് റാപ്പും ചെറിയ ഭാഗങ്ങളും മാത്രമേ പാടേണ്ടിയിരുന്നുള്ളു. പിന്നീട് അദ്‌നാൻ സാമിയെ പരിഗണിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ലഭ്യത ഒരു കുറവായിരുന്നു. ശേഷം ഷൂട്ടിന്റെ സമയത്ത് ആ പാട്ട് വേണ്ടി വന്നു. അങ്ങനെ ആ പാട്ട് ഞാൻ പാടുകയായിരുന്നു’ എന്നാണ് ജാസ്സി ഗിഫ്റ്റ് പറഞ്ഞത്.

Latest Stories

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ