ബല്ലാൽദേവനായി ആദ്യം പരിഗണിച്ചത് ജേസൺ മോമയെ; വെളിപ്പെടുത്തി റാണ ദഗുബാട്ടി

എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ പ്രതിനായകനായ ബല്ലാൽ ദേവനായി ആദ്യം പരിഗണിച്ചിരുന്നത് ഹോളിവുഡ് താരം ജേസൺ മോമയെ ആയിരുന്നുവെന്ന് റാണ ദഗുബാട്ടി.

മോഡേൺ മാസ്റ്റേഴ്സ്: എസ്.എസ് രാജമൗലി എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് റാണ ദഗുബാട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അക്വാമാൻ, ഗെയിം ഓഫ് ത്രോൺസ് എന്നിവയിലൂടെ പ്രശസ്തനാണ് ജേസൺ മോമ.

“സിനിമയിലെ വില്ലൻ കഥാപാത്രത്തിനായി അക്വാമാനിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ജേസൺ മോമയെ സമീപിക്കാൻ ശ്രമിച്ചിരുന്നു. ഇത് ഒരു പീരിയോഡിക് ചിത്രമാണ് എന്നും ഇതിലെ പ്രധാന വില്ലൻ കഥാപാത്രമായി തന്നെ പരിഗണിക്കുന്നതായും നിർമ്മാതാവ് പറഞ്ഞു.

കഥ കേട്ട ശേഷം താൻ അദ്ദേഹത്തോട് ചോദിച്ചു, ‘എൻ്റെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഏത് നടനെയാണ് നിങ്ങൾ ഇതിലേക്ക് സമീപിച്ചത്’ എന്ന്. അക്വാമാൻ സ്റ്റാർ ജേസൺ മോമയെ ഈ കഥാപാത്രത്തിനായി സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി, ഒരു അന്താരാഷ്ട്ര താരത്തിന് ശേഷം രണ്ടാമതായി പരിഗണിക്കപ്പെട്ടതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.” റാണ ദഗുബാട്ടി പറയുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്