സി.ബി.ഐയുടെ സംഗീത സംവിധാനം ചെയ്യാന്‍ മധു സാര്‍ വിളിച്ചപ്പോള്‍ കരഞ്ഞു പോയി; തുറന്നു പറഞ്ഞ് ജേക്സ് ബിജോയ്

ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ സി.ബി.ഐ അഞ്ചാം ഭാഗം. ചിത്രത്തിനൊപ്പം തന്നെ ജനപ്രീതി നേടിയ ഒന്നാണ് സി.ബി.ഐ തീം സോങ്ങും . . ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഈ തീം വീണ്ടും ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഏതൊരു മലയാളി മ്യൂസിക് കംമ്പോസര്‍ക്കും ഏറ്റവും ഐകോണിക് ആയിട്ട് മനസില്‍ നില്‍ക്കുന്ന ഒരു തീം ആണ് സി.ബി.ഐയിലേത്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ ഈ തീം നമ്മള്‍ കേള്‍ക്കുന്നതാണ്. അതൊന്നു റീവിസിറ്റ് ചെയ്യണെമെന്ന് ആഗ്രഹമുണ്ടായിരുന്നു,’ ജേക്സ് പറഞ്ഞു.

‘മധു സാറിന്റെ കോള്‍ വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. ഡ്രീം കം ട്രൂ മൊമെന്റ് ആയിരുന്നു അത്. 100 ശതമാനവും ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ശ്യാം സാറിനെ വിളിക്കണമെന്ന് മധു സാര്‍ പറഞ്ഞിരുന്നു. ശ്യാം സാറാണ് ഇത്രയും നാള്‍ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് വിളിച്ച് അനുഗ്രഹം മേടിക്കണെമെന്ന് മധു സാര്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ