'മമ്മൂക്കയെ വെച്ച് സിനിമ ചിന്തിച്ചത് തെറ്റായി പോയി, അത് നടന്നിരുന്നേൽ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെ'; തുറന്ന് പറഞ്ഞ് ജഗദീഷ്

മമ്മൂക്കയെ വെച്ച് സിനിമ ചിന്തിച്ചത് തെറ്റായി പോയെന്ന് നടൻ ജഗദീഷ്. അത് നടന്നിരുന്നേൽ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെ എന്നും ജഗദീഷ് പറഞ്ഞു. പരിവാർ എന്ന സിനിയമയുടെ ഭാഗമായിജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ നായകനാക്കി നടൻ ജഗദീഷ് ഒരു സിനിമ ചെയ്യാൻ ഒരുങ്ങിയതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. പിന്നീട് ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതൊരു ദുസ്വപ്നമായിരുനെന്നും ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്ലോപ്പ് കൂടെ കിട്ടിയേനെയെന്നും പറയുകയാണ് ജഗദീഷ്. അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നും ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നതെന്നും ജഗദീഷ് പറയുന്നു.

‘മമ്മൂക്കയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാന്‍ പ്ലാനിട്ടിരുന്നു. പക്ഷെ അതൊരു ദുസ്വപ്‌നമായിരുന്നു. സത്യത്തില്‍ അത് മെറ്റീരിയലൈസ് ചെയ്യാതിരുന്നത് നന്നായി. കാരണം ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്‌ളോപ്പ് കൂടെ കിട്ടിയേനെ എന്നാണ് എനിക്ക് ഇന്ന് തോന്നുന്നത്. അത് ഒരിക്കലും ഒരു നല്ല ചലച്ചിത്രമാകുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ബജറ്റ് കൂടിയതിന്റെ പേരിലാണ് ആ സിനിമ സത്യത്തില്‍ ഉപേക്ഷിച്ചത്. അന്ന് ഉപേക്ഷിച്ച ആ പ്രൊഡ്യൂസറിന്റെ തീരുമാനത്തിന്റെ കൂടെയാണ് ഞാന്‍. അന്നത്തെ രീതിയില്‍ അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്.

ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത്. സിനിമ ഡയറക്ട് ചെയ്യുക എന്നത് എന്റെ പാഷനാണെങ്കില്‍ ഞാന്‍ പിന്നീട് എന്നെങ്കിലും അത് ചെയ്യേണ്ടതായിരുന്നില്ലേ. ഡയറക്ഷന്‍ എന്നത് എന്റെ പാഷനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഞാന്‍ അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് പിന്നെ ചിന്തിക്കാതിരുന്നത്. ഇനി ഭാവിയില്‍ എന്നെ സംവിധായകനായി കാണേണ്ട നിര്‍ഭാഗ്യം പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. നമുക്ക് പാഷനല്ലാത്ത ഒരു കാര്യം ചെയ്തിട്ട് കാര്യമില്ലല്ലോ. എന്നാല്‍ ആക്ടിങ് എനിക്ക് ഇന്നും ഒരു പാഷനാണ്. എത്ര നല്ല വേഷം കിട്ടിയാലും എനിക്ക് തൃപ്തി വരില്ല എന്നതാണ് സത്യം. ഇനിയും കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം,’ – ജഗദീഷ് പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ