ജഗദീഷ് എന്ന ബ്രാൻഡിൽ പ്രേക്ഷകർക്ക് വിശ്വാസമുണ്ട്, ആ കഥാപാത്രം ചെയ്തത് ഭാര്യയുടെയും മക്കളുടെയും അഭിപ്രായം കൂടി കണക്കിലെടുത്ത്

ലീല എന്ന സിനിമയിലേക്ക് തന്നെ വിളിച്ചപ്പോൾ ഭാര്യയോടും മക്കളോടും അഭിപ്രായം ചോദിച്ചിരുന്നു എന്ന് നടൻ ജഗദീഷ്. ഇന്ന് തനിക്കൊരു കഥാപാത്രം തിരഞ്ഞെടുക്കാനുള്ള ചോയ്സ് ഉണ്ടെന്നും എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല എന്നും നടൻ മനസ് തുറന്നു.

‘ഒരു അച്ഛൻ എന്ന നിലയിൽ അത്യാവശ്യം സക്സസ്ഫുൾ ആണെന്ന് കരുതിയ വ്യക്തിയാണ് ഞാൻ. എനിക്ക് രണ്ട് പെൺകുട്ടികളാണ്. അവരുമായി നല്ല ഫ്രണ്ട്ഷിപ്പ് നിലനിർത്തുന്ന ആളാണ് ഞാൻ. അങ്ങനെ ഒരു പേഴ്സണൽ ലൈഫ് നിലനിർത്തുമ്പോൾ ലോകത്തെ ഏറ്റവും മോശം അച്ഛനായി ലീല എന്ന സിനിമയിൽ അഭിനയിക്കേണ്ടി വന്നു. ഞാൻ ആ റോൾ ഏറ്റെടുത്തപ്പോൾ ആദ്യം വിളിച്ച് ചോദിച്ചത് എന്റെ വൈഫിനോടും കുട്ടികളോടുമാണ്. അത് ധൈര്യമായി ചെയ്യണം കാരണം റിയൽ ലൈഫ് വേറെ സിനിമ വേറെ എന്നാണവർ പറഞ്ഞത്. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ റോൾ ചെയ്തത്. അന്ന് മുതൽ റോഷാക് തൊട്ട് ഞാൻ ഇതുവരെ ചെയ്ത എല്ലാ വേഷങ്ങളും ഞാൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.

ഇന്നെനിക്ക് ഇഷ്ടമല്ലാത്ത ഒരു വേഷം ചെയ്യില്ല. ഇന്ന് എനിക്കൊരു കഥാപാത്രം തിരഞ്ഞെടുക്കുക്കാനുള്ള ചോയ്സ് ഉണ്ട്. പണ്ട് അങ്ങനെയായിരുന്നില്ല. പക്ഷെ ഇന്ന് എനിക്ക് തിരഞ്ഞെടുക്കാം. കാശിന് വേണ്ടി മാത്രം ഞാൻ അഭിനയിക്കുന്നു എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കാൻ എനിക്ക് താത്പര്യമില്ല. ജഗദീഷ് എന്ന ബ്രാൻഡിൽ പ്രേക്ഷകർക്ക് വിശ്വാസം ഉണ്ട്. ആ വിശ്വാസം അനുസരിച്ചാണ് ഞാൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്’ എന്നും നടൻ പറയുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്