സല്‍മാനുമായുള്ള ബന്ധത്തെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി ലൂലിയ

ബോളിവുഡിന്റെ വിവാദനായകനാണ് സല്‍മാന്‍ ഖാന്‍. ഗോസിപ്പു കോളങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ സമയമില്ലാത്ത സല്‍മാന്‌റെ കാമുകിമാരായി ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ളവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത് ഉയര്‍ന്ന് കേട്ട പേര് റോമേനിയന്‍ സുന്ദരിയും ഗായികയുമായ ലൂലിയ വാന്റ്വറുടേതാണ്. ലൂലിയയും സല്‍മാനും വിവാഹിതരാവാന്‍ പോകുന്നു എന്നു വരെ കേട്ടു.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തു വന്നിരിയ്ക്കുകയാണ് സാക്ഷാല്‍ ലൂലിയ വാന്റ്വര്‍. ഞാന്‍ ഗോസിപ്പുകളെപ്പറ്റി മുന്‍പ് തന്നെ കേട്ടിരുന്നു. എന്നാല്‍ കേട്ടതില്‍ കൂടുതല്‍ കാര്യങ്ങളും ശരിയല്ല. ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ വായ മൂടാന്‍ നമുക്ക് സാധിക്കുമോ. എനിയ്ക്ക് സല്‍മാനോട് വളരെയധികം ബഹുമാനമുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് അദ്ദേഹം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. വെറും സുഹൃത്തുക്കളല്ല. അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്.

എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. ഞാന്‍ പാടിയ പാട്ടുകളുടെ ആസ്വാദകനും അതിനൊപ്പം വിമര്‍ശകനുമാണ് സല്‍മാന്‍. ഹിന്ദിയില്‍ പാടാന്‍ കഴിയില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നപ്പോള്‍ നിനക്കതിനു സാധിക്കുമെന്ന് പറഞ്ഞ് എന്നോടൊപ്പം നിന്നയാളാണ് . ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ചോര്‍ക്കുമ്‌പോള്‍ ദുഖം മാത്രമേയുള്ളു. ലൂലിയ പറഞ്ഞു. തനിയ്ക്കിനി ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ പ്ലാനില്ലെന്നും ബോളിവുഡില്‍ ഗായികയാവാനോ അഭിനയിക്കാനോ ഉദ്ദേശമില്ലെന്നും ലൂലിയ വ്യക്തമാക്കി.

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്