'ആ നടന്റെ മുഖത്ത് നോക്കാന്‍ സാധിക്കില്ല'; മലയാളത്തിന്റെ പ്രിയ നടനെ കുറിച്ച് റായ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

രഞ്ജിത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നായികയായിരുന്നു റായ് ലക്ഷ്മി. മോഹന്‍ലാലിന്റെ നായികയായി കടന്നുവന്ന താരം പിന്നീട് അണ്ണന്‍തമ്പി, ചട്ടമ്പിനാട് തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ മലയാള ചിത്രം ഡിഎന്‍എയാണ്. ഒരു ഇടവേളയ്ക്ക് ശേഷം പ്രിയനടി മലയാളത്തിലേക്ക് കടന്നുവരുന്നതും ഡിഎന്‍എയിലൂടെയാണ്. മലയാളത്തില്‍ തന്റെ കരിയറിന്റെ തുടക്ക കാലത്ത് ഒരു നടനുമായി അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് റായ് ലക്ഷ്മി.

ഒപ്പം അഭിനയിക്കുമ്പോള്‍ പലപ്പോഴും ആ നടന്റെ മുഖത്ത് നോക്കാന്‍ സാധിക്കുമായിരുന്നില്ല. കോമ്പിനേഷന്‍ രംഗങ്ങളില്‍ റായ് ലക്ഷ്മിയ്ക്ക് ആ നടന്റെ മുഖത്ത് നോക്കാന്‍ സാധിക്കാതിരുന്നതിനെ കുറിച്ചും മറ്റെങ്ങോട്ടെങ്കിലും നോക്കി അഭിനയിക്കേണ്ടിവന്നതിനെ കുറിച്ചും പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ചട്ടമ്പിനാട്, അണ്ണന്‍തമ്പി തുടങ്ങിയ ചിത്രങ്ങളുടെ സെറ്റിലെ അനുഭവങ്ങളെ കുറിച്ചായിരുന്നു ലക്ഷ്മി പറഞ്ഞത്. വെഞ്ഞാറമൂട് സുരാജിനൊപ്പം അഭിനയിക്കുമ്പോള്‍ താരം നേരിട്ട വെല്ലുവിളികളാണ് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. സെറ്റില്‍ മുഴുവന്‍ തമാശയും കളിചിരിയുമായി നടക്കുന്ന ആളാണ് സുരാജ്. സുരാജിനൊപ്പം അഭിനയിക്കുന്നത് നല്ല അനുഭവമാണെന്ന് റായ് ലക്ഷ്മി പറയുന്നു.

എന്നാല്‍ ഷോട്ടിന്റെ സമയത്ത് സുരാജിന്റെ മുഖത്ത് നോക്കാന്‍ സാധിക്കില്ല. ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് വരുന്ന ഓരോ എക്‌സ്പ്രഷന്‍ കാരണം മുഖത്ത് നോക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സുരാജിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ കണ്ടാല്‍ അറിയാതെ ചിരിച്ചുപോകുമെന്നും താരം പറയുന്നു.

കോമ്പിനേഷന്‍ രംഗങ്ങളെടുക്കുമ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സുരാജിന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടെങ്കിലും നോക്കി അഭിനയിച്ചിട്ടുണ്ട്. അത്രയും ചിരിവരും സുരാജിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ കാണുമ്പോഴെന്നും റായ് ലക്ഷ്മി പറയുന്നു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി