ഒരുപാട് നിയമകുരുക്കുകള്‍ അഴിക്കേണ്ടി വന്നു, തുറമുഖം റിലീസിന് വേണ്ടി നിവിന്‍ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

‘തുറമുഖം’ സിനിമ ഏറ്റെടുത്തതിന് പിന്നിലെ കാരണം പറഞ്ഞ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമ റിലീസ് ചെയ്യാന്‍ ഒരുപാട് നിയമകുരുക്കുകള്‍ അഴിക്കേണ്ടി വന്നു. തുറമുഖം പോലെ മികച്ചൊരു ചിത്രം മുടങ്ങിക്കിടക്കാന്‍ പാടില്ല എന്നു തോന്നിയതു കൊണ്ടാണ് ഈ സിനിമ ഏറ്റെടുത്തത് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ലിസ്റ്റിന്‍ സംസാരിച്ചത്. മലയാള സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്. പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തത്.

ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഒരുപാട് കഷ്ടപ്പെട്ട് റിലീസ് ചെയ്ത ഒരു സിനിമയാണിത്. കുറേ നൂലാമാലകളില്‍ കുരുങ്ങിക്കിടന്ന ഒരു സിനിമ, അത് ഓരോന്നായി അഴിച്ചെടുക്കേണ്ടി വന്നു. കാരണം ഇതില്‍ ഒരുപാട് നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പല ഘട്ടങ്ങളിലും ഈ സിനിമ ഇറങ്ങാതിരുന്നത്. സാധാരണ സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ് കഷ്ടപ്പാടുണ്ടാകുന്നത്. എന്നാല്‍ തുറമുഖത്തിന്റെ കാര്യത്തില്‍ റിലീസ് ചെയ്യാനായിരുന്നു കഷ്ടപ്പാട് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി നിവിന്‍ ഒരുപാട് വീട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നുണ്ട്. മാര്‍ച്ച് 10ന് ആണ് തുറമുഖം റിലീസ് ചെയ്യുന്നത്.

Latest Stories

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും