'ലോകത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുമ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നു; മോശം കമന്റുകള്‍ക്കെതിരെ ഇഷ ഗുപ്ത

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന മോശം കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി ഇഷ ഗുപ്ത. ഇത്തരം ട്രോളുകള്‍ വായിച്ച് തനിക്ക് ദേഷ്യമാണ് തോന്നുന്നതെന്നും എന്താണ് ഇവരുടെയൊക്കെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്നും ഇഷ പറഞ്ഞു. അവരുടെ മനസ്സില്‍ എന്തായിരിക്കും എന്ന് ചിന്തിച്ച് അത്ഭുതം തോന്നാറുണ്ട്. നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് മറ്റൊരാളുടെ പേജില്‍ കേറി അവര്‍ക്കെതിരെ എന്തൊക്കെയോ എഴുതുന്നു. എഴുതുന്ന കാര്യം ആ ആളെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് പോലും നിങ്ങള്‍ ചിന്തിക്കുന്നില്ല, ഇഷ പറഞ്ഞു.

“നിങ്ങള്‍ എനിക്ക് ഭക്ഷണം തരുന്നില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങളെന്നെ സാമ്പത്തികമായി സഹായിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഭിപ്രായം എനിക്ക് കണിക്കിലെടുക്കേണ്ട കാര്യമില്ല. എന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. അത് തന്നെയാണ് എന്റെ അഭിപ്രായവും, ഇഷ പറഞ്ഞു.

“ലോകത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോഴും നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. ദയവായി നിങ്ങളുടെ സമയം എന്തെങ്കിലും നല്ല കാര്യത്തിനായി വിനിയോഗിക്കൂ”, ഇഷ പറഞ്ഞു

Latest Stories

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിവില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!