ബിക്കിനി ധരിക്കണമെന്ന് സംവിധായകന് നിര്‍ബന്ധം, ഒടുവില്‍ അമ്മയോട് പറഞ്ഞു, മറുപടി കേട്ട് അമ്പരന്നുപോയി: ഇഷ ഡിയോള്‍

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2004ല്‍ പുറത്തിറങ്ങിയ ധൂം. ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര, ഇഷ ഡിയോള്‍, റിമി സെന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഇഷ ഡിയോള്‍. സിനിമയില്‍ ബിക്കിനി ധരിക്കണമെന്ന് നിര്‍മ്മാതാവ് ആദിത്യ ചോപ്ര ആവശ്യപ്പെട്ടു. മറുപടി പറയാന്‍ ഒരു ദിവസം ആവശ്യമാണെന്നും, ഇക്കാര്യത്തില്‍ അമ്മ ഹേമമാലിനിയുടെ അനുമതി തനിക്ക് നേടേണ്ടതുണ്ടെന്നും ഇഷ നിര്‍മ്മാതാവിനെ അറിയിച്ചു.

തുടര്‍ന്ന് വീട്ടിലെത്തിയ താന്‍ വളരെ പേടിച്ചാണ് കാര്യം അമ്മയോട് പറഞ്ഞത്. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അമ്മയുടെ പ്രതികരണമെന്ന് ഇഷ ഓര്‍ക്കുന്നു. ”ബിക്കിനി ധരിക്കണമെന്നാണെങ്കില്‍ ധരിക്കണം, അതിനെന്താണ് എന്നാണ് അമ്മ ചോദിച്ചതത്രേ.

നീ നിന്റെ സുഹൃത്തക്കളോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ബിക്കിന് ധരിക്കുന്നതല്ലേ? ഇപ്പോള്‍ സിനിമയ്ക്ക് അത് ആവശ്യമാണെങ്കില്‍ ആയിക്കോളൂ. പക്ഷേ നന്നായിരിക്കണമെന്ന് മാത്രം. ഇതായിരുന്നു അമ്മയുടെ മറുപടി”. ഇഷ പറഞ്ഞു.

2002ല്‍ അഭിനയരംഗത്തെത്തിയ ഇഷ വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് 2012ല്‍ ആയിരുന്നു ഭരത് തക്താനിയുമായുള്ള വിവാഹം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ