ആ സംഭവത്തിന്റെ സത്യാവസ്ഥ എനിക്ക് അറിയാം, കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞോ? മറുപടിയുമായി ദിവ്യ ഉണ്ണി

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത താരത്തിന് എതിരെ എത്തിയ ആരോപണമായിരുന്നു കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞത്. ഒരു മുന്‍നിര നായിക നടനെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വാര്‍ത്തകള്‍ വന്നിരുന്നു.

ഇത് ദിവ്യ ഉണ്ണി ആണെന്ന് ആയിരുന്നു വാര്‍ത്തകള്‍. ഇതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശനങ്ങളും നേരിട്ടു. ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി. ”അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാന്‍. കാരണം കമന്റുകള്‍ തന്നെയാണ്.”

”നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ ശരിയാണ് അല്ലൈങ്കില്‍ നമ്മള്‍ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ചെയ്തതാണ്.”

”അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാന്‍ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തില്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. അവര്‍ മറുപടിയും നമ്മുടെ സമയവും അര്‍ഹിക്കുന്നില്ല.”

”ഞാന്‍ നെഗറ്റീവ് കമന്റുകള്‍ നോക്കാറുമില്ല” എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. എന്‍ടിവി യുഎഇ എന്ന യുട്യൂബ് ചാനലിനോടാണ് നടി പ്രതികരിച്ചത്. അതേസമയം, വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദിവ്യ ഉണ്ണി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ