'ഞാന്‍ മോഹന്‍ലാല്‍ ആരാധകന്‍, എങ്കിലും എനിക്ക് മോഹന്‍ലാല്‍ ആകേണ്ട'

താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്ന് പൃഥിരാജ്. ലാലേട്ടനും ഞാനും ഒരേ ബില്‍ഡിങ്ങിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ലാലേട്ടനെ ഇഷ്ടമാണെങ്കിലും എനിക്ക് ലാലേട്ടനാകേണ്ട. ഭയങ്കര ആരാധനയുളള ആള്‍ക്കാരെ ദൂരെ നിന്ന് കാണുമ്പോഴാണ് നമുക്ക് സന്തോഷം. എനിക്ക് അതാണ് ഇഷ്ടം.

മമ്മൂട്ടിയെയും അതുപോലെയാണ്. ലാലേട്ടനെയും മമ്മൂക്കയെയും രഹസ്യമായിട്ടെങ്കിലും ആരാധിക്കാത്ത മലയാളികള്‍ ഉണ്ടെന്ന് തോന്നുന്നില്ലന്നും പൃഥി പറയുന്നു. വിമാനം പറപ്പിക്കുന്നതിനെ കുറിച്ചുള്ള സിനിമയല്ല വിമാനം. രണ്ടു കാലഘട്ടങ്ങളില്‍ നടക്കുന്ന സിനിമയാണിത്. ലൂസിഫര്‍റിന്റെ തിരക്കഥ രചനയിലാണ്.
യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും പൃഥ്വി പറഞ്ഞു.

“”ലോകത്ത് കണ്ടിട്ടില്ലാത്ത എല്ലാ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാലെനിക്ക് ഇഷ്ടമുളളത്രയും സമയം യാത്ര ചെയ്യാന്‍ കിട്ടാറില്ല. സിനിമയ്ക്ക് സമയം കുറച്ചിട്ട് യാത്രയ്ക്ക് സമയം കൂട്ടണമെന്ന് വര്‍ഷങ്ങളായി വിചാരിക്കാറുണ്ട്. പക്ഷേ ഇതുവരെ നടന്നിട്ടില്ലന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ മകള്‍ അലംകൃത അഭിനയരംഗത്തേക്ക് വരാന്‍ തീരുമാനിക്കുകയാണെങ്കില്‍ എതിര്‍ക്കില്ല.

അവള്‍ക്ക് എന്താകണമെന്ന് അവള്‍ തന്നെ തീരുമാനിക്കും മകള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ പുതിയ നിര്‍മാണ കമ്പനി തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെന്നും പൃഥിരാജ് പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ