സുരാസുവിന്റെ കൈയില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വെച്ച് ഞാന്‍ നടന്നു പോയി, അയാള്‍ അത് നോക്കി നിന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

സിനിമയില്‍ തുടക്ക കാലത്തുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കഥയും എടുത്ത് പോയ ആളോട് അത് തിരിച്ചു വാങ്ങാനായി ചാരായം കഴിച്ചതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ച് നടക്കുന്ന കാലം. അന്ന് രണ്ട് പെണ്‍കുട്ടികള്‍ എന്നൊരു സിനിമ മോഹന്‍ സംവിധാനം ചെയ്യുകയാണ്. അതിന്റെ ചിത്രീകരണം എറണാകുളത്തായിരുന്നു. കാട്ടൂര്‍ ബാലന്‍ എന്നൊരാള്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ സഹായിക്കുന്നുണ്ട്.

ആ സിനിമയുടെ ഭാഗമായപ്പോള്‍ സുരാസു എന്നൊരാളെ പരിചയപ്പെട്ടു. സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനിടെ സുരാസു മോഹന്റെ സ്‌ക്രിപ്റ്റും എടുത്തു കൊണ്ട് പോയി. ആ സിനിമയില്‍ തനിക്കൊരു ചെറിയ വേഷം പറഞ്ഞിട്ടുണ്ടായിരുന്നു. മോഹനുമായുള്ള തര്‍ക്കത്തിനിടെ സുരാസു സ്‌ക്രിപ്റ്റും കൊണ്ട് പോയതിനാല്‍ തനിക്കും സങ്കടമായി.

ആ കഥാപാത്രം നഷ്ടപ്പെടുമോ എന്ന ടെന്‍ഷനായിരുന്നു. സുരാസുവിനെ തപ്പി പോയപ്പോള്‍ ഒരു ചാരായ ഷാപ്പില്‍ വച്ച് കണ്ടുമുട്ടി. സുരാസു ചാരായം കഴിച്ച് ഇരിക്കുകയാണ്. താന്‍ ചെന്ന് അയാളെ ഒന്ന് നോക്കിയ ശേഷം ഒരു നൂറ് മില്ലി ചാരായത്തിന് ഓര്‍ഡര്‍ ചെയ്തു.

അത് വന്നതും ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു. വീണ്ടും ഒരു നൂറ് കൂടി ഓര്‍ഡര്‍ ചെയ്തു. ഒറ്റ വലിക്ക് കുടിച്ചു. താന്‍ ആദ്യമായാണ് ചാരായം കുടിക്കുന്നത്. പരിചയക്കുറവും ഒറ്റയടിക്ക് കുടിച്ചതും കാരണം നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി.

പിന്നെ സുരാസുവിന്റെ കൈയ്യില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വച്ച് താന്‍ നടന്നു പോയി. അയാള്‍ അത് നോക്കി നിന്നു. അതൊരു രസകരമായ അനുഭവമാണ് എന്നാണ് ഇന്നസെന്റ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ