സുരേഷ് ഗോപി പ്രചാരണത്തിന് വന്നതോടെ ആളുകള്‍ക്ക് എന്നോടുള്ള താത്പര്യം തന്നെ കുറഞ്ഞു; രസകരമായ സംഭവം പങ്കുവെച്ച് ഇന്നസെന്റ്

തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിക്കൊപ്പമുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്നസെന്റ്. ‘ഈ ലോകം അതിലൊരു ഇന്നസെന്റ്’ എന്ന പേരില്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ പംക്തിയിലാണ് ഇന്നസെന്റ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.തനിക്കായി സുരേഷ് ഗോപി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് ഇന്നസെന്റ് കുറിപ്പില്‍ പറയുന്നത്.

തനിക്ക് വേണ്ടി പ്രചാരണം നടത്താന്‍ എത്തണമെന്ന് ആരോടും ആവശ്യപ്പെടാതിരുന്നിട്ട് കൂടി സിനിമാ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തിയെന്നും മധു സര്‍, മോഹന്‍ലാല്‍ തുടങ്ങി പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു. ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ , ആരു വിളിച്ചു? ഞാന്‍ ചോദിച്ചു. ‘ അത് ഞാന്‍ വിളിച്ചതാ’ ഇടവേള ബാബു പറഞ്ഞു.

അന്ന് സുരേഷ് ഗോപി ബി.ജെ.പി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.

എല്ലാവരും ‘സുരേഷേട്ടാ സുരേഷേട്ടാ’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ തൊടാനും കാണാനുമാണ് ആവേശം കാണിക്കുന്നത്. റോഡ് ഷോയുമായി അന്ന് രാവിലെ പോയ രണ്ട് സ്ഥലങ്ങളിലും സമാനമായ അനുഭവം. ആര്‍ക്കും എന്നെ വേണ്ട, സുരേഷ് ഗോപിയെ മതി. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്, നമ്മളേക്കാള്‍ മാര്‍ക്കറ്റുള്ള സുന്ദരനായിട്ടുള്ള ആള്‍ക്കാരെ നമ്മള്‍ പ്രചാരണത്തിന് കൊണ്ടുനടക്കരുത്. ഇന്നസെന്റ് പറഞ്ഞു.

Latest Stories

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി