മിക്ക വലിയ കഥാപാത്രങ്ങളും ദയനീയമാണ്, കഥ കേട്ട് കൊതിച്ചിട്ട് അങ്ങ് ചെല്ലും, പക്ഷേ..: ഇന്ദ്രന്‍സ്

വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രന്‍സ്. വലിയ കഥാപാത്രങ്ങള്‍ ചെയ്ത പല സിനിമകളും തിയേറ്ററില്‍ പരാജയമായി മാറി. എന്നാല്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോയാല്‍ കുറച്ചു സമയത്തേക്ക് എങ്കിലും നല്ല ടീമില്‍ എത്തും എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

”ചെറിയ കഥാപാത്രങ്ങള്‍ ചെയ്യാനൊക്കെ പോകുമ്പോഴാണ് കുറച്ചു സമയത്തേക്ക് എങ്കിലും നല്ല ടീമില്‍ ചെന്നെത്തിപ്പെടുന്നത്. വലിയ കഥാപാത്രങ്ങള്‍ ചെയ്യാനായി പോകുന്ന മിക്കതും ദയനീയമാണ്. വലിയ പ്രതീക്ഷയോടെ പോകും. അവിടെ നമ്മള്‍ മാത്രമേ കാണൂ.”

”അഭിനയം എന്ന് പറയുന്നത് പന്തുകളി പോലെ ഒക്കെ തന്നെയാണ്. പാസ് ചെയ്ത് ഇങ്ങോട്ട് കിട്ടുന്നത് പോലെയേ അങ്ങോട്ട് കൊടുക്കാന്‍ പറ്റൂ. പുതിയ ആള്‍ക്കാരുടെ കഥ കേട്ട് കൊതിച്ചിട്ട് അങ്ങ് ചെല്ലും. പക്ഷേ, അവിടെ പരിചയസമ്പത്തുള്ള ആരുമുണ്ടാകില്ല. അങ്ങനെയൊക്കെ ആകുമ്പോ ഒന്നും ചെയ്യാന്‍ പറ്റാതെയായിപ്പോകും.”

”മെയിന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പോയി മിക്ക സിനിമകളിലും കിട്ടിയ അനുഭവം അതാണ്. വളരെ നന്നായി വന്നവയും ഉണ്ട്. ചെറിയ വേഷങ്ങളില്‍ നല്ല ടെക്‌നീഷ്യന്‍സിന്റെയുമൊക്കെ കൂടെ പണി എടുക്കുമ്പോഴാണ് കൂടുതല്‍ പഠിക്കാന്‍ പറ്റുന്നത്” എന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നത്.

അതേസമയം, അടുത്തിടെ നിരവധി ഗംഭീര കഥാപാത്രങ്ങളുമായി ഇന്ദ്രന്‍സ് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേടിയവയാണ്. ‘നടികര്‍’, ‘സിഐഡി രാമചന്ദ്രന്‍ റിട്ടയേഡ് എസ്‌ഐ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി