'ആരോപണം വന്നാൽ എഐ ആണെന്ന് പറഞ്ഞാൽ മതി'; നടൻ അജ്‌മലിനെ ട്രോളി ധ്യാൻ ശ്രീനിവാസൻ

ഇക്കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾക്കിടയിലെ ചർച്ചാവിഷയമായിരുന്നു നടൻ അജ്‌മലിന്റെ പേരിൽ പുറത്തിറങ്ങിയ വിഡിയോ ഓഡിയോ കോൾ റെക്കോർഡ്. സംഭവത്തിന് പിന്നാലെ ഇതേ ചുറ്റിപ്പറ്റി നിരവധി വിമർശങ്ങളും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി നടൻ അജ്‌മൽ തന്നെ രംഗത്തെത്തുകയുണ്ടായി. പുറത്ത് വന്ന വീഡിയോ തന്റേതല്ലെന്നും എഐ നിർമിതമാണെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം. എന്നാൽ ഇതിന് പിപിന്നാലെ നിരവധി പെൺകുട്ടികൾ അജ്‌മൽ തനിക്ക് മെസേജ് അയച്ചതിന്റെ തെളുവുകൾ അടക്കം നിരത്തി രംഗത്തെത്തി. ഇപ്പോഴിതാ അജ്മലിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.

\ആരോപണം വന്നാൽ എഐ ആണെന്ന് പറഞ്ഞാൽ മതി’ എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് ധ്യാൻ ഇത്തരത്തിൽ മറുപടി നൽകിയത്. അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ധ്യാൻ അജ്മലിനെ പരോക്ഷമായി പരിഹസിച്ച് മറുപടി നൽകിയത്.

‘നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി’ എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ പ്രതികരണം. ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ ‘തന്ത്രം’ എന്ന നിലയിലാണ് ധ്യാൻ ഇത് പറഞ്ഞതെങ്കിലും അടുത്തിടെ സമാനമായ ഒരു വിവാദത്തിൽ നടൻ അജ്‌മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അടുത്തിടെ അജ്‌മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാട്ട്സാപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിൻ്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്‌മലിൻ്റെ മുഖം കാണിക്കുന്നുമുണ്ട്. എന്നാൽ ഇതെല്ലാം എഐ ആണെന്നാണ് അജ്മലിന്റെ വാദം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി