ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ തന്റെ കാമുകനായി അഭിനയിക്കുമെങ്കിൽ ഞാനെന്റെ ബയോപിക്കിൽ അഭിനയിക്കും: സാനിയ മിർസ

തൻ്റെ ജീവചരിത്രത്തിൽ ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ അഭിനയിക്കുമെങ്കിൽ താനും അഭിനയിക്കുമെന്ന് സാനിയ മിർസ. അടുത്തിടെ കപിൽ ശർമ്മയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ബോക്സർ മേരി കോം, ബാഡ്മിൻ്റൺ താരം സൈന നെഹ്വാൾ, ഷാർപ്പ് ഷൂട്ടർ സിഫ്റ്റ് കൗർ എന്നിവർക്കൊപ്പം സാനിയ മിർസയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഷോയിൽ തമാശകൾക്കും സംസാരങ്ങൾക്കുമിടയിൽ സാനിയയുടെ ബയോപിക്കിൽ അവളുടെ പ്രണയിനിയെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതായി കപിൽ പറഞ്ഞു. ‘ഷാരൂഖ് ജി സിനിമ ചെയ്താൽ ഞാൻ തന്നെ അഭിനയിക്കാൻ സാധ്യതയുണ്ട്. അക്ഷയ് കുമാർ അതിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്തിരിക്കും’ എന്നാണ് സാനിയ മറുപടി നൽകിയത്.

മേരി കോമിനെ പ്രിയങ്ക ചോപ്രയും  സൈനയെ പരിണീതി ചോപ്രയുമാണ് അവതരിപ്പിച്ചത് എന്നും കപിൽ പറഞ്ഞു. സാനിയയുടെ ബയോപിക്കിൽ ആര് അഭിനയിക്കണം എന്നാണ് ആഗ്രഹം എന്ന കപിലിന്റെ ചോദ്യത്തിന് ചോപ്ര സഹോദരിമാർ അവശേഷിക്കുന്നുണ്ടോ? എന്ന് സാനിയ തിരിച്ചു ചോദിച്ചു. ‘നമ്മുടെ രാജ്യത്ത് ധാരാളം നല്ല അഭിനേതാക്കളുണ്ടെന്ന് ഞാൻ കരുതുന്നു. ആര് അഭിനയിച്ചാലും കുഴപ്പമില്ല. അല്ലെങ്കിൽ ഞാൻ തന്നെ അഭിനയിക്കും’ എന്നും താരം പറഞ്ഞു.

സാനിയയുടെ ബയോപിക് ചെയ്താൽ താൻ അവളുടെ കാമുകനായി അഭിനയിക്കുമെന്ന് ഷാരൂഖ് ഖാൻ ഒരിക്കൽ പറഞ്ഞതായാണ് കപിൽ പറഞ്ഞത്. ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ അടുത്തിടെ വിവാഹമോചനം ചെയ്ത സാനിയ ഒരു നിമിഷം അസ്വസ്ഥയായി. ശേഷം’ ആദ്യം എനിക്ക് ഒരു പ്രണയം കണ്ടെത്തണം’ എന്നും സാനിയ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ