എനിക്ക് അവാർഡ് ലഭിച്ചാൽ ഞാനത് ചവറ്റുകുട്ടയിൽ എറിയും, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും; എനിക്ക് കിട്ടാത്തതുകൊണ്ടല്ല : വിശാൽ

ചലച്ചിത്ര അവാർഡുകളെക്കുറിച്ചുള്ള നടൻ വിശാലിന്റെ വാക്കുകൾ ചർച്ചയാകുന്നു. ഇന്ത്യാ ഗവൺമെന്റ് നൽകുന്ന അഭിമാനകരമായ ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ ഒരു തരത്തിലുള്ള അവാർഡുകളിലും തനിക്ക് വിശ്വാസമില്ലെന്ന് നടൻ പറഞ്ഞു.

തന്റെ പുതിയ പോഡ്‌കാസ്റ്റായ യുവേഴ്‌സ് ഫ്രാങ്ക്‌ലി വിശാലിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. അവാർഡുകൾ മനസ്സിൽ വെച്ചുകൊണ്ട് താൻ ഒരിക്കലും സിനിമകൾ ചെയ്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

‘എനിക്ക് അവാർഡുകളിൽ വിശ്വാസമില്ല. അവാർഡുകൾ അസംബന്ധമാണ്. എട്ട് കോടി അല്ലെങ്കിൽ എൺപത് കോടി ആളുകൾക്ക് എന്താണ് ഇഷ്ടമെന്ന് എട്ട് പേർക്ക് എങ്ങനെ തീരുമാനിക്കാൻ കഴിയും? ഇതിൽ ദേശീയ അവാർഡുകളും ഉൾപ്പെടുന്നു. എനിക്ക് അവാർഡ് കിട്ടാത്തതുകൊണ്ടല്ല അത്. എനിക്ക് ആ ആശയത്തിൽ വിശ്വാസമില്ല. ആരെങ്കിലും എനിക്ക് ഒരു അവാർഡ് തന്നാൽ ഞാൻ അത് ചവറ്റുകുട്ടയിൽ എറിയും.’ വിശാൽ പറഞ്ഞു.

നടി ധൻസികയുമായി അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ വിശാൽ ഇപ്പോൾ ഒരു വരാനിരിക്കുന്ന ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണ്. നടന്റെ വാക്കുകൾ ആരാധകർക്കിടയിലും  സിനിമാ മേഖലയിലുള്ളവർക്കിടയിലും ഒരുപോലെ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ