'ഒരു അവസരം കിട്ടിയാൽ ഞാൻ അഭിനയം നിർത്തും; സിനിമയോട് ഒട്ടും താത്പര്യമില്ലാത്ത ആളാണ് ഞാൻ': നിത്യ മേനോൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പ്രൊഫഷനെ പറ്റി സംസാരിക്കുകയാണ് താരം. സിനിമയോട് ഒട്ടും താത്പര്യമില്ലാത്ത ആളാണ് താനെന്നും ഒരു അവസരം കിട്ടിയാൽ അഭിനയം നിർത്തി പോകുമെന്നും നിത്യ മേനോൻ പറയുന്നു. സാധാരണ ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു.

താൻ സിനിമ നിർത്തുമെന്ന് പറയുന്നത് ചിലപ്പോൾ ഒരു നന്ദികെട്ട വർത്താനം ആയി തോന്നിയേക്കാം എന്നും നിത്യ മേനോൻ പറയുന്നു. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയതെന്നും താരം പറയുന്നു.

അതേസമയം തനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹമെന്നും നിത്യ മേനോൻ പറഞ്ഞു. എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. എന്റെ വ്യക്തിത്വത്തിൽ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റിയെന്നും നിത്യ മേനോൻ പറയുന്നു.

നിത്യ മേനോന്റെ വാക്കുകൾ ഇങ്ങനെ…

“സിനിമ ഞാൻ ഇഷ്‌ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ ആരംഭിച്ചത് സിനിമയിലെത്തിയതിന് ശേഷമാണ്. എന്റെ അച്ഛൻ അജ്‌ഞ്ഞേയവാദിയാണ്. ഞാനും അങ്ങനെയായിരുന്നു. എന്നാൽ സിനിമ പ്രഫഷനായി തിരഞ്ഞെടുത്തതിന് ശേഷം എനിക്ക് തോന്നിയിട്ടുണ്ട്, എനിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത എന്തോ ഒരു ശക്‌തിയാണ് എന്നെ മുന്നോട്ടുനയിക്കുന്നതെന്ന്. അഭിനയം എനിക്ക് തീരെ ഇഷ്‌ടമല്ലാത്ത കാര്യമാണ്. എന്തെങ്കിലും ഒരു ഓപ്ഷൻ കിട്ടിയാൽ ഞാൻ അഭിനയം നിർത്തും.

ഇതുചിലപ്പോൾ നന്ദികെട്ട ഒരു പ്രസ്‌താവനയായി തോന്നിയേക്കാം. എന്റെ വ്യക്തിത്വത്തിൽ നിന്ന് ഈ ജോലി എന്നെ വല്ലാതെ അകറ്റി. എനിക്കൊരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹം. എനിക്കൊരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. കാരണം എനിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനും ഒക്കെ ഇഷ്ടമാണ്. പക്ഷെ അങ്ങനെ ഒരു ലൈഫ് ഇപ്പോൾ സംഭവിക്കുന്നില്ല. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് സൈലന്റ്റ് ആയിട്ട് ആരോടും പറയാതെ അഭിനയം നിർത്താം എന്നാണ് കരുതിയത്. എന്നാൽ ആ സമയത്താണ് കൃത്യമായി എനിക്ക് നാഷണൽ അവാർഡ് കിട്ടുന്നത്. അത് ദൈവത്തിൻ്റെ തീരുമാനമാകാം.”

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി