'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. ശരീര ഭാരത്തിൻ്റെ പേരിൽ ബോഡി ഷെയ്‌മിങിന് ഇരയായിട്ടുള്ള നടിമാരിൽ ഒരാളാണ് ദേവി ചന്ദന. ഇപ്പോഴിതാ ബോഡി ഷെയ്‌മിങ് തന്നെ എത്രത്തോളം മാനസീകമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഞാൻ വണ്ണം വെച്ചപ്പോഴാണ് മകനാണോ ഒപ്പമുള്ളത് എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്ന് തുടങ്ങിയത്. പിന്നെ ക്ഷീണിച്ച് കണ്ടാൽ ഷുഗറാണോയെന്ന് ചോദിക്കും മലയാളികൾ. യഥാർത്ഥത്തിൽ പട്ടിണി കിടന്നും വർക്കൗട്ട് ചെയ്‌തുമൊക്കെയാണ് വണ്ണം കുറയ്ക്കുന്നത്. ഒപ്പം ഉള്ളത് ആരാണെന്ന് ആളുകൾ ചോദിക്കുമ്പോൾ ഇവരൊക്കെ എന്തിനാണ് ഇത്രത്തോളം ജഡ്‌ജ്‌മെൻ്റലാകുന്നതെന്ന് തോന്നാറുണ്ടെന്നും താരം പറയുന്നു.

ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല. പിന്നെ അവസാനമായപ്പോഴേക്കും മോനാണോയെന്ന് വരെ ചോദിച്ച് തുടങ്ങി. കിഷോർ അത് ശരിവെച്ച് തലയാട്ടുകയും ചെയ്‌തു. ഇനി മേലാൽ കളർ തലയിൽ തേക്കരുതെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ. ഇപ്പോൾ ചിരിച്ച് വിടുമെങ്കിലും അത്തരം ചോദ്യം എന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

എന്റെ ശരീരത്തിൻ്റെ അവസ്ഥ പോലും അറിയാതെ തടി കൂടി കഴിയുമ്പോൾ തീറ്റ കുറച്ച് കുറയ്ക്ക് എന്നൊക്കെ ആളുകൾ പറയും. അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും. ഇത്തരം ചോദ്യം കേട്ട് മടുത്തിട്ടാണ് ഞാൻ കഷ്ട്‌ടപ്പെട്ട് ഒരിടയ്ക്ക് വണ്ണം കുറച്ചത്. ട്രാൻസ്ഫോർമേഷന് ശേഷമുള്ള ചോദ്യം ഷുഗറാണോ എന്നായിരുന്നു. ബഹുജനം പലവിധം. എല്ലാവരേയും സാറ്റിസ്‌ഫൈ ചെയ്യാൻ പറ്റില്ലെന്നും ദേവി ചന്ദന പറയുന്നു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി