50 കോടി രൂപ തന്നാലും എന്റെ വിശ്വാസ്യത ഞാന്‍ വില്‍ക്കില്ല; നിലപാട് വ്യക്തമാക്കി അഹാന കൃഷ്ണ

മലയാളത്തിലെ യുവനടിമാര്‍ക്കിടയിലെ ശ്രദ്ധേയയായ താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരില്‍ ഒരാളായി മാറിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അഹാനയ്ക്ക് അവിടെയും ഏറെ ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ രണ്ട് മില്യണിലധികം ഫോഴോവേഴ്സ് ഉള്ള താരമാണിന്നു അഹാന കൃഷ്ണ. അതുകൊണ്ട് തന്നെ ഏറെ ഉത്തരവാദിത്തം പോസ്റ്റ് ചെയ്യുന്ന കണ്ടന്റില്‍ കാണിക്കാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഹാന കൃഷ്ണ.

‘എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 5000 ഫോളോവേഴ്സ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെയാണോ ബിഹേവ് ചെയ്തത് അതുപോലെ തന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. നമ്പര്‍ കൂടുന്നത് ശ്രദ്ധിക്കാറില്ല. ചില സാഹചര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോകുമ്പോള്‍ ഒരു വലിയ വിഭാഗം ആളുകള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന് മനസിലാവും. ആ തിരിച്ചറിയലുകള്‍ നമ്മുടെ ഉത്തരവാദിത്വം കൂട്ടും.’

‘ഞാന്‍ ഇടുന്ന വീഡിയോയുടെയെല്ലാം പരിപൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. വെറുതെ ഞാന്‍ വീഡിയോ ഇടാറില്ല. എത്ര രൂപ തരാമെന്ന് പറഞ്ഞാലും, ഇനി 50 കോടി രൂപ തന്നാലും എന്റെ വിശ്വാസ്യത വില്‍ക്കില്ല. എനിക്കു വ്യക്തിപരമായി അംഗീകരിക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കി മാത്രമേ ഞാന്‍ മറ്റുള്ളവര്‍ക്ക് മുന്നിലേക്കത് അവതരിപ്പിക്കു.’ ഫില്‍മി ഹുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ