'സനം എന്നെ മാനസികമായി പീഡിപ്പിച്ചു, ഒരു കാരണവശാലും അവരെ വിവാഹം ചെയ്യില്ല'; നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടന്‍ തര്‍ഷന്‍

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി സനം ഷെട്ടി നടന്‍ തര്‍ഷനെതിരെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ സനത്തിന്റെ ആരോപണങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് തര്‍ഷന്‍. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും തന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് സനം തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഒരു കാരണവശാലും അവരെ വിവാഹം കഴിക്കില്ലെന്നും തര്‍ഷന്‍ പറഞ്ഞു.

“ബിഗ് ബോസില്‍ പോകുന്നതു വരെ ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. പക്ഷേ ഞാന്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. ടാക്‌സ് വിഷയവുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപ തന്ന് സനം എന്നെ സഹായിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും വന്നതിനു ശേഷം അതില്‍ നിന്നും കിട്ടിയ പ്രതിഫലത്തില്‍ നിന്നും ആ പൈസ തിരികെ നല്‍കി.”

“വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. എന്റെ സിനിമയില്‍ അവര്‍ക്കു നായികയാകണമെന്ന് വാശിപിടിക്കുന്നു. എനിക്കൊരു മൂന്ന് സിനിമ ശരിയായി വന്നിരുന്നു. എന്നാല്‍ ആ സിനിമയുടെ നിര്‍മ്മാതാക്കളുടെ അടുത്ത് പോയി സനം ഷെട്ടി പ്രശ്‌നമുണ്ടാക്കി. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കുകയില്ല”. തര്‍ഷന്‍ പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെ അല്ലായിരുന്നു വിവാഹനിശ്ചയമെന്നും സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് ഈ വിവരം മറിച്ചു വച്ചതെന്നും തര്‍ഷന്‍ പറഞ്ഞു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ